കുംഭകര്‍ണ്ണവധം
സോദരനേവം പറഞ്ഞതു കേട്ടതി- ക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍ “ജ്ഞാനോപദേശമെനിക്കു ചെയ്‌വാനല്ല ഞാനിന്നുണര്‍ത്തി വരുത്തി, യഥാസുഖം നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം . വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍. ആമെങ്കിലാശു ചൊന്നായോധനചെയ്തു രാമാദികളെ വധിച്ചു വരിക നീ.” അഗ്രജന്‍വാക്കുകളിത്തരം കേട്ടള- വുഗ്രനാം കുംഭകര്‍ണ്ണന്‍ നടന്നീടിനാന്‍. വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമന്‍ നിഗ്രഹിച്ചല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍ പ്രാകാരവും കടന്നുത്തുംഗശൈലരാ- ജാകാരമോടലറിക്കൊണ്ടതിദ്രുതം ആയിരംഭാരമിരുമ്പുകൊണ്ടുള്ള ത-& ന്നായുധവുമായുള്ള ശൂലവും -കൈക്കൊണ്ടു വാനരസേനയില്‍ പൂക്കോരുനേരത്തു വാനരവീരന്മാരെല്ലാവരുമോടിനാര്‍. കുംഭകര്‍ണ്ണന്‍തന്‍ വരവുകൊണ്ടാകുലാല്‍ സംഭമംപൂണ്ടു വിഭീഷനന്‍ തന്നോടു “വന്‍പുള്ള രാക്സസനേവനിവന്‍ പറ- കംബരത്തോളമുയരമുണ്ടദ്ഭുതം!“ ഇത്ഥം രഘൂത്തമന്‍ ചോദിച്ചളവതി- നുത്തരമാശു വിഭീഷണന്‍ ചൊല്ലിനാന്‍. “രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ മമ പൂര്‍വ്വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍. ദേവകുലാന്തകന്‍ നിദ്രാവശനിവ--- നാവതില്ലാര്‍ക്കുമേറ്റാല്‍ ജയിച്ചീടുവാന്‍.” അച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെ-& ന്നിച്ഛയാ പൂര്‍വജന്‍കാല്‌ക്കല്‍ വീണീടിനാന്‍.
|