രാവണ-കുംഭകര്‍ണ്ണ സംഭാഷണം
നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ വിദ്രുതനഗ്രജന്‍ തന്നെ വണങ്ങിനാന്‍. ഗാഢഗാഢം പുണര്‍ന്നുഢമോദം നിജ- പീഠമതിന്മേലിരുത്തി ദശാസ്യനും വൃത്താന്തമെല്ലാമവരാജന്‍ തന്നോടു ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍ നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാന്‍. “ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ ദേവതമാശു കിട്ടുന്നതു നല്ലതും. ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും ത്വല്‍പ്രാണഹാനിക്കുതന്നെ ധരിക്ക നീ. രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍ ഭൂമിയില്‍ വാഴ്‌വാനയയ്‌ക്കയില്ലെന്നുമേ. ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍ സേവിച്ചുകൊള്ളൂക രാമനെ നിത്യമായ് രാമന്‍ മനുഷ്യനല്ലേകസ്വരൂപനാം ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍. സീതയാകുന്നതു ലക്ഷ്മീഭഗവതി ജാതയായാള്‍ തവ നാശം വരുത്തുവാന്‍. മോഹേന നാദഭേദം കേട്ടു ചെന്നുടന്‍. ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു മീനങ്ങളെല്ലാം രസത്തിങ്കല്‍ മോഹിച്ചു താനേ ബളിശം! വിഴുങ്ങി മരിക്കുന്നു. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ മഗ്നമായ് മൃത്യു ഭവിക്കുന്നിതവ്വണ്ണം ജാനകിയെക്കണ്ടു മോഹിക്കകാരണം. പ്രാണവിനാശം ഭവാനുമകപ്പെടും നല്ലതല്ലേതുമെനിക്കുന്നിതെന്നുള്ളതു- മുള്ളിലറിഞ്ഞിരിക്കുന്നിതെന്നാകിലും ചൊല്ലുമതിങ്കല്‍ മനസ്സു നിന്‍കാരണം. ചൊല്ലുവാന്‍ മുന്നം കഴിഞ്ഞ ജന്മത്തിലെ വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ. ശാസനയാലുമടങ്ങുകില്ലതു വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലും മ- റ്റജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ. കാട്ടിയതെല്ലാമപനയം നീയതു നാട്ടിലുള്ളോര്‍ക്കുമാപത്തിനായ് നിര്‍ണ്ണയം. ഞാനിതിനിന്നിനി രാമനേയും മറ്റു വാനരന്മാരെയുമൊക്കെയൊടുക്കുവാന്‍. ജാനകിതന്നെയനുഭവിച്ചറിഞ്ഞീടുകനീ മനസേ ഖേദമുണ്ടാകരുതേതുമേ.
|