യുദ്ധയാത്ര
അഞ്ജനാനന്ദനന്‍വാക്കുകള്‍ കേട്ടഥ- സഞ്ജാതകൌതുകം സംഭാവ്യ സാദരം അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു കഞ്‌ജവിലോചനനാകിയ രാഘവന്‍ “ഇപ്പോള്‍ വിജയമുഹൂര്‍ത്തകാലം പട- യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും നക്ഷത്രമുത്രമതും വിജയപ്രദം രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മമ ലക്ഷണമെല്ലാം നമുക്കു ജയപ്രദം സൈന്യമെല്ലാം പരിപാലിച്ചുകൊള്ളണം സൈന്യാധിപനായ നീലന്‍ മഹാബലന്‍. മുമ്പും നടുഭാഗവുമിരുഭാഗവും പിമ്പടയും പരിപാലിച്ചുകൊള്ളുവാന്‍ വമ്പരാം വാനരന്മാരെ നിയോഗിക്ക രംഭപ്രമാഥിപ്രമുഖരായുള്ളവര്‍. മുമ്പില്‍ ഞാന്‍ മാരുതികണ്‍ഠവുമേറി മല്‍- പിമ്പേ സുമിത്രാത്മജനംഗദോപരി സുഗ്രീവനെന്നെപ്പിരിയാതരികവേ നിര്‍ഗ്ഗമിച്ചീടുക മറ്റുള്‍ല വീരരും നീലന്‍ ഗജന്‍ ഗവയന്‍ ഗാക്ഷന്‍ ബലി ശുലിസമാനനാം മൈന്ദന്‍ വിവിദനും പങ്കജസംഭവസുനു സുഷേണനും തുംഗന്‍ നളനും ശതബലി താരനും ചൊല്ലുള്ള വാനരനായകന്മാരോടു ചൊല്ലുവാനാവതല്ലാതൊരു സൈന്യവും കൂടിപ്പുറപ്പെടുകേതുമേ വൈകരു- താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ.” ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക- മദ്ധ്യേ സഹോദരനോടും രഘുപതി നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന നക്ഷത്രനാഥനും ഭാസ്കരദേവനും ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ ലോകനാഥന്മാര്‍ തെളിഞ്ഞു വിളങ്ങിനാര്‍. ആര്‍ത്തുവിളിച്ചു കളിച്ചു പുളച്ചു ലോ- കാര്‍ത്തി തീര്‍ത്തീടുവാന്‍ മര്‍ക്കടസഞ്ചയം. രാത്രിഞ്ചരേശ്വര രാജ്യപതി പര- മാസ്ഥയാ വേഗാല്‍ നടന്നുതുടങ്ങിനാര്‍. ധാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു വര്‍ദ്ധിനടന്നഗ്ങ്നടുക്കുന്നതുപോലെ ചാടിയുമോടിയുമോരോ വനങ്ങളില്‍ തേടിയും പക്വഫലങ്ങള്‍ ഭുജിക്കയും ശൈലവനനദീജാലങ്ങള്‍ പിന്നിട്ടു ശൈലശരീരികളായ കപികുലം ദക്ഷിണസിന്ധുതന്നുത്തരതീരവും പുക്കു മഹേന്ദ്രചലാന്തികേ മേവിനാര്‍. മാരുതി തന്നുടെ കണ്ഡദേശേനിന്നു പാരിലിറങ്ങി രഘുകുലനാഥനും താരേയകണ്‌ഠമമര്‍ന്ന സൌമിത്രിയും പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം. ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രനും വാരിധിതീരം പ്രവേശിച്ചനന്തരം.
|