പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം- ഇരുപത്തൊന്നാം ദിവസം

പവനസുതമൃദുവചനമിങ്ങനെ കേട്ടുടന്‍
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്ലീടിനാള്‍.
“അതിവിമലനമിതബലനാശരവംശത്തി-
നന്തകന്‍ നീയതിനന്തമില്ലെടോ!
രജനി വിരവൊടു കഴിയുമിനിയുഴറുകെങ്കില്‍ നീ
രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകുലം
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു
ചെന്നു രഘുവരനെക്കാണ്‍‌ക നന്ദന!
മമ പരിതമഖിലമറിയിച്ചു ചൂഡാരത്ന-
മാശു തൃക്കൈയില്‍ കൊടുക്കവിരയെ നീ.
വിരവിനൊടു വരിക രവിസുതനുമുരുസൈന്യവും
വീരപുമാന്മാരിരുവരുമായ് ഭവാന്‍
വഴിയിലൊരു പിഴയുമുപരോധവുമെന്നിയേ
വായുസുത! പോക നല്ലവണ്ണം ധ്രുവം.”
വിനയഭയകുതുകഭക്തിപ്രമോദാന്വിതം
വീരന്‍ നമസ്കരിച്ചീടിനാനന്തികേ
പ്രിയവചനസഹിതനഥ ലോകമാതാവിനെ-
പ്പിന്നെയും മൂന്നു വലത്തുവച്ചീടിനാന്‍
“വിടതരിക ജനനീ വിടകൊള്‍വാനടിയനു
വേഗേന ഖേദം വിനാ വാഴ്ക സന്തതം.”
“ഭവതു ശുഭമയി തനയ! പതി തവ നിരന്തരം.
ഭര്‍ത്താരമാശു വരുത്തീടുകത്ര നീ.
സുഖമൊടിഹ ജഗതി സുചിതം ജീവ ജീവ നീ
സ്വസ്ത്യസ്തു പുത്ര! തേ സുസ്ഥിരശക്തിയും.”
അനിലതനയനുമഖിലജനനിയൊടു സാദര-
മാശീര്‍വ്വചനമാദായ പിന്‍‌വാങ്ങിനാന്‍.
1| 2| 3| 4
കൂടുതല്‍
രാമായണ പാരായണം - ഇരുപതാം ദിവസം
രാമായണ പാരായണം- പത്തൊമ്പതാം ദിവസം
രാമായണ പാരായണം - പതിനെട്ടാം ദിവസം
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം -പതിനഞ്ചാം ദിവസം