പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം -പതിനഞ്ചാം ദിവസം
.
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറുഞാണൊലിയിട്ടിതു
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രു: കിലുകിലശബ്‌ദം പരവശാല്‍.
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയില്‍ പിടിച്ചേവരും
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുള്‍ക്കാമ്പിലാഭ്യുദ്യുതനായ സൌമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാന്‍.
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോദം സുമിത്രാത്മജന്‍ ചൊല്ലിനാന്‍
“ഗച്ഛ വത്സ! ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ.
ഇച്ഛയായുള്ളതു ചെയ്ത മിത്രത്തെ വ-
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും
ളുഗ്രനാമഗ്രജനെന്നോടരുള്‍ചെയ്തു
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍.
അഗ്രജമാര്‍ഗ്ഗം ഗമിക്കേണമെന്നുണ്ടു
സുഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ പോരും
എന്നരുള്‍ ചെയ്തതു ചെന്നു പറകെന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവന്‍
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാന്‍
“കോപേന ലക്ഷ്മണന്‍ വന്നിതാ നില്ക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നാപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം.”
സന്ത്രസ്തനായി സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതിതന്നോടു
ചിന്തിച്ചു കൊല്ലിനാനംഗദനോടുകൂ‌-
ടന്തികേ ചെന്നു വന്ദിക്ക സൌമിത്രിയെ.
സാന്ത്വനംചെയ്തു കൂട്ടിക്കൊണ്ടുപോരിക
ശാന്തനായൊരു സുമിത്രാതനയനെ.”
1| 2| 3| 4| 5
കൂടുതല്‍
രാമായണ പാരായണം - പതിനാലാം ദിവസം
രാമായണപാരായണം - പതിമൂന്നാം ദിവസം
രാമായണ പാരായണം - പന്ത്രണ്ടാം ദിവസം
രാമായണപാരായണം - പതിനൊന്നാം ദിവസം
രാമായണപാരായണം - പത്താം ദിവസം
രാമായണപാരായണം - ഒമ്പതാം ദിവസം