ലക്ഷ്മണന്‍റെ പുറപ്പാട്
അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍ കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ മര്‍ക്കടജാതികളെന്നു തോന്നുംവണ്ണം വിജ്ഞാനമൂര്‍ത്തിസര്‍വ്വജ്ഞനാകുല നജ്ഞാനിയായ മാനുഷനെപ്പോലെ ദു:ഖസുഖാദികള്‍ കൈക്കൊണ്ടു വര്‍ത്തിച്ചു ദുഷ്കൃതശാന്തിലോകത്തിനുണ്ടാക്കുവാന്‍ മുന്നം ദശരഥന്‍ ചെയ്ത തപോബലം- തന്നുടെ സിദ്ധി വരുത്തിക്കൊടുപ്പാനും പങ്കജസംഭവനാദികള്‍ക്കുണ്ടായ സങ്കടം തീര്‍ത്തു രക്ഷിച്ചുകൊടുപ്പാനും മാനുഷവേഷം ധരിച്ചു പരാപര- നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍ നാനാജനങ്ങളും മായയാ മോഹിച്ചു മാനസമജ്ഞാനസംയൂതരാകയാല്‍ മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു സര്‍വ്വജഗന്മായാനാശിനിയാകിയ ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ. രാമനായ് മാനുഷവ്യാപാരജാതയാം രാമായണാഭിധമാനന്ധദായിനീം. സല്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവേ വിഖ്യാതയാക്കുവാനനന്ദപുരുഷന്‍ ക്രോധവും മോഹവും കാമവും രാഗവും ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ തത്തല്‍ക്രിയാകാലദേശോചിതം നിജ- ചിത്തേപരിഗ്രഹിച്ചീടിനാനീശ്വരന്‍ സത്വാദികളാം ഗുണങ്ങളില്‍താതനു- ഭക്തനെപ്പോലെ ഭവിക്കുന്നു നിര്‍ഗ്ഗുണന്‍. വിജ്ഞാനമൂര്‍ത്തിയാം സാക്ഷി സുഖാത്മകന്‍ വിജ്ഞാനശക്തിമാനവ്യക്തനദ്വയന്‍ കാമാദികളാലവിലിപ്തനവ്യയന്‍ വ്യോമദ്യാപ്തനനന്തനനാമയന്‍. ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍ സര്‍വ്വാത്മകനെച്ചിലതറിഞ്ഞീടുമ്പോള്‍ നിര്‍മ്മലാത്മാക്കളായുള്ള ഭക്തന്മാര്‍ക്കു സമ്യക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു ഭക്തചിത്താനുസാരേണ സഞ്ജായതേ മുക്തിപ്രദന്‍ മുനിവൃന്ദനിഷേവിതന്‍.
|