അന്വേഷണംചെയ്തറിഞ്ഞു സീതാദേവി- തന്നെയും കാട്ടിത്തരുവ,നെന്നും തമ്മില്‍ അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു വന്നതിപ്പോളതുകൊണ്ടുതന്നേയവന്‍. 510 വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ സ്വൈരമായ് വാഴിച്ചുകൊള്‍കയിളമയായ്. യാഹി രാമം നീ ശരണമായ് വേഗേന പാഹി മാമംഗദം രാജ്യം കുലഞ്ച തേ." ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി- ച്ചങ്ങനെ താര നമസ്കരിക്കും വിധൗ വ്യാകുലഹീനം പുണര്‍ന്നു പുണര്‍ന്നനു- രാഗവശേന പറഞ്ഞിതു ബാലിയുംഃ "സ്ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ നാസ്തി ഭയം മമ വല്ലഭേ! കേള്‍ക്ക നീ. 520 ശ്രീരാമലക്ഷ്മണന്മാര് വന്നതെങ്കിലോ ചേരുമെന്നോടുമവരെന്നു നിര്‍ണ്ണയം രാമനെ സ്നേഹമെന്നോളമില്ലാര്‍ക്കുമേ രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു നാരായണന്‍താനവതരിച്ചു ഭൂമി- ഭാരഹരണാര്‍ത്ഥമെന്നു കേള്‍പ്പുണ്ടു ഞാന്‍. പക്ഷഭേദം ഭഗവാനില്ല നിര്‍ണ്ണയം നിര്‍ഗ്ഗുണനേകനാത്മാരാമനീശ്വരന്‍. തച്ചരണാംബുജേ വീണു നമസ്കരി- ച്ചിച്ഛയാ ഞാന്‍ കൂട്ടിക്കൊണ്ടിങ്ങു പോരുവന്. 530 മല്‍ഗൃഹത്തിങ്കലുപകാരവുമേറും സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോര്‍ക്ക നീ. തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു- മന്യഭാവം പരമാത്മാവിനില്ലല്ലോ. ഭക്തിഗമ്യന്‍ പരമേശ്വരന് വല്ലഭേ! ഭക്തിയോ പാര്‍ക്കിലെന്നോളമില്ലാര്‍ക്കുമേ. ദുഃഖവും നീക്കി വസിക്ക നീ വേശ്മനി പുഷ്കരലോചനേ! പൂര്‍ണ്ണഗുണാംബുധേ!" ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും ക്രൂദ്ധനായ് സത്വരം ബദ്ധ്വാ പരികരം. 540 നിര്‍ഗ്ഗമിച്ചീടിനാന്‍ യുദ്ധായ സത്വരം നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്രുധാ. താരയുമശ്രുകണങ്ങളും വാര്‍ത്തുവാ- ര്‍ത്താരൂഢതാപമകത്തുപുക്കീടിനാള്‍. പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ മുഷ്ടികള്കൊണ്ടു താഡിച്ചിതു ബാലിയെ രുഷ്ടനാം ബാലി സുഗ്രീവനെയും തഥാ. മുഷ്ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ കെട്ടിയും കാല്കൈ പരസ്പരം താഡനം 550 തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍ കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ- ങ്ങൂറ്റത്തില്‍ വീണും പിരണ്ടുമുരുണ്ടുമുള്‍- ച്ചീറ്റം കലര്‍ന്നു നഖംകൊണ്ടു മാന്തിയും ചാടിപ്പതിക്കയും കൂടക്കുതിക്കയും മാടിത്തടുക്കയും കൂടക്കൊടുക്കയും ഓടിക്കഴിക്കയും വാടി വിയര്‍ക്കയും മാടിവിളിക്കയും കോപിച്ചടുക്കയും ഊടെ വിയര്‍ക്കയും നാഡികള്‍ ചീര്‍ക്കയും മുഷ്ടിയുദ്ധപ്രയോഗം കണ്ടു നില്പവര് 560 ദൃഷ്ടി കുളുര്‍ക്കയും വാഴ്ത്തി സ്തുതിക്കയും കാല൹ം കാലകാലന്താ൹മുളള പോര് ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം. രണ്ടു സമുദ്രങ്ങള്‍ തമ്മില്‍ പൊരുംപോലെ രണ്ടു ശൈലങ്ങള്‍ തമ്മില്‍ പൊരുംപോലെയും കണ്ടവരാര്‍ത്തുകൊണ്ടാടിപ്പുകഴ്ത്തിയും കണ്ടീല വാട്ടമൊരുത്ത൹മേതുമേ. അച്ഛന് കൊടുത്തോരു മാല ബാലിക്കുമു- ണ്ടച്യുതന്‍ നല്കിയ മാല സുഗ്രീവനും. ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും 570 ഭേദിച്ചിതര്‍ക്കതനയനു വിഗ്രഹം. സാദവുമേറ്റം കലര്‍ന്നു സുഗ്രീവനും ഖേദമോടേ രഘുനാഥനെ നോക്കിയും അഗ്രജമുഷ്ടിപ്രഹരങ്ങളേല്ക്കയാല് സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു കണ്ടു കാരുണ്യം കലര്‍ന്നു വേഗേന വൈ- കുണ്ഠന് ദശരഥനന്ദനന്‍ ബാലിതന്‍ വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ- മസ്ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍ 580 വിദ്രുതമാമ്മാറയച്ചരവളീടിനാന്‍.
|