പ്രധാന താള്‍ > ആത്മീയം > മതം > ക്രിസ്ത്യന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തിരുവിതാംകോട് സെയ്ന്‍റ് മേരീസ് പള്ളി
സത്യവചനങ്ങളുടെ മണിമുഴങ്ങുന്ന ഒരു പുരാതന ദേവാലയം
thiruvithamcode st mary
WDWD
തലസ്ഥാനം പത്മനാഭപുരത്തേയ്ക്ക് മാറ്റിയതോടെ തിരുവിതാംകോടിന്‍റെ പ്രാധാന്യവും കുറഞ്ഞു. ദൈവമാതാവിന്‍റെ കരുണാപൂരത്താല്‍ പ്രശോഭിതമായ ഈ പള്ളി ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണ്. 1200 കൊല്ലമാണ് ഈ പള്ളിയുടെ പഴക്കം.

ഹൃദയരക്തം നല്‍കുന്ന പക്ഷിയെപ്പോല്‍

ഭൂമിയിലെ പാപികളായ മനുഷ്യര്‍ക്ക് വേണ്ടി ദൈവപുത്രന്‍ ചിന്തിയ പുണ്യരക്തത്തെ അനുസ്മരിപ്പിക്കുന്ന ഒരു കഥ ഈ പെട്ടിയി ല്‍ പുരാതനലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ""തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വൃക്ഷക്കൊന്പില്‍ തലകീഴായി തൂങ്ങിക്കിടന്ന് ,കൊക്ക്കൊണ്ട് സ്വയം നെഞ്ച് കൊത്തിപ്പിളര്‍ന്ന് ഹൃദയ രക്തം നല്‍കുന്നു പെലിക്കണ്‍ പക്ഷി.

അമ്മയുടെ ഹൃദയരക്തം കുടിച്ച് കുഞ്ഞുങ്ങള്‍ ശക്തരാകുന്നു. രക്തം മുഴുവന്‍ നഷ്ടപ്പെട്ട തള്ളപ്പക്ഷി ജീവന്‍റെ ബലിയായിത്തീരുന്നു.'' കുരിശിന്‍മേല്‍ തറയ്ക്കപ്പെട്ട ഹൃദയത്തില്‍ നിന്ന് ചൊരിഞ്ഞ രക്തം ലോകത്തിന് പാപമോചനവും രക്ഷയും നേടിക്കൊടുത്തതിന്‍റെ സ്മരണയാണ് പക്ഷികളുടെ കഥയിലൂടെ സൂചിതമാകുന്നത്. ലത്തീന്‍ ഭാഷയിലാണ് ഈ കഥ ആലേഖനം ചെയ്തിരിക്കുന്നത്.

മാതാവിന്‍റെ തിരുകൃപ

ലോകരക്ഷകന്‍റെ അമ്മയായ മറിയത്തിന്‍റെ തിരുരൂപമാണ് അള്‍ത്താരയിലെ മുഖ്യ പ്രതിഷ്ഠ. അമ്മയുടെ തിരുസന്നിധിയിലെത്തി ആശ്വാസത്തോടെ തിരിച്ച് പോകുന്ന ജനലക്ഷങ്ങളുണ്ട്. ജൂലൈ 8-ാം തീയതിയാണ് ഇവിടുത്തെ പെരുന്നാളാഘോഷം.

തരിസയാക്കന്മാര്‍ എന്ന പേരില്‍ 62 കുടുംബങ്ങളായിരുന്നു ഈ പള്ളിക്കിരുവശവും താമസിച്ചിരുന്നത്. മൈലാപ്പൂരില്‍ നിന്ന് തോമശ്ളീഹായോടൊപ്പം ഇവിടെയെത്തിയവരാണ് ഈ കുടുംബക്കാരെന്ന് വിശ്വസിക്കുന്നു. ജൂലൈ 8-ാം തീയതിയാണ് ഈ പള്ളിയിലെ പെരുന്നാള്‍. ആ ദിവസം ജനലക്ഷങ്ങള്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ കന്യാമറിയത്തിന്‍റെ സവിധത്തിലെത്തി സംതൃപ്തിയോടെ, ഭാരമൊഴിഞ്ഞ മനസ്സോടെ, ആദരവര്‍പ്പിച്ച് മടങ്ങുന്നു.

 << 1 | 2   
കൂടുതല്‍
തോമാശ്ളീഹ സത്യത്തിന്‍റെ വഴിത്താരയിലെ വിശുദ്ധ കുഞ്ഞാട്
പെരുന്നാള്‍ വിശുദ്ധിയില്‍ വെട്ടുകാട്
കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍
പരുമല പെരുന്നാളിന് ആയിരങ്ങള്‍
ദിവ്യ സാന്നിദ്ധ്യമായി തെരേസ്സ പള്ളി
കൂനന്‍ കുരിശുസത്യത്തിന്‍റെ ചരിത്രം