ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദു:ഖ വെള്ളിയാഴ്ച ഭക്ത്യാദര പൂര്‍വമാണ് ആചരിക്കുന്നത്. യേശു ദേവന്‍ കുരിശു മരണം വരിച്ച ദുഃഖ ദിനമാണിത്. ഇംഗ്ളീഷ് ഭാഷയില്‍ ‘ഗുഡ് ഫ്രൈഡേ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദിവസം മറ്റൊരുതരത്തില്‍ സന്തോഷത്തിന്‍റെ ദിവസം കൂടിയാണ്. പാവങ്ങളുടെ സംരക്ഷകനായ യേശുക്രിസ്തു മാനവരാശിയുടെ പാപങ്ങള്‍ തീരാനായി കുരിശുമരണം വരിച്ച ദിനമാണ് ദു:ഖ വെള്ളിയായി ആചരിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധ ദിനമായി കണക്കാക്കുന്നത്.ഗോഗുല്‍ത്താമലയുടെ മുകളില്‍ എത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഢനങ്ങളും യാതനകളും യേശുക്രിസ്തുവിന്‍റെ സഹനശക്തിയുടെ പര്യായമായാണ് കാണുന്നത്. കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു മാനവരാശിയോട് അരുളിച്ചെയ്ത കാര്യങ്ങള്‍ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്‍റെയും മകുടോദാഹരണങ്ങളായാണ് കണക്കാക്കുന്നത്. ഈ ദിവസം ലോകമെമ്പാടുമുള്ള കൃസ്ത്യന്‍ പള്ളികളില്‍ കുരിശിന്‍റെ മഹത്വം വാഴ്ത്തപ്പെടും. വിശുദ്ധ കുര്‍ബാന, കുരിശിന്‍റെ വഴി, കുരിശിന്‍റെ അനാച്ഛാദനം, ആരാധന എന്നിവ ഉള്‍പ്പൈടെ നിരവധി ചടങ്ങുകള്‍ ദു:ഖ വെള്ളിയാഴ്ച ദിനത്തില്‍ നടക്കും. ദു:ഖ വെള്ളിയാഴ്ച ദിവസം ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് ക്രിസ്ത്യന്‍ പള്ളികളില്‍ ചടങ്ങുകള്‍ നടക്കുന്നത്. |