ഓച്ചിറ പ്രബ്രഹ്മ ക്ഷേത്തത്തോടു ബന്ധപ്പെട്ടുകിടക്കുന്ന ഒരനുഷ്ഠാനമാണ് ഓച്ചിറക്കളി. ജൂണ്‍ പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി.
യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.
ഓച്ചിറ പടനിലത്തില്‍ പണ്ട് കായംകുളം രാജാവിന്‍റെ സൈന്യങ്ങളുടെ പരിശീലനം നടന്നിരുന്നു. ആണ്ടുതോറും പരിശീലനം നേടിയവര്‍ അരങ്ങേറിയിരുന്ന വിനോദ യുദ്ധമാണത്രേ ഓച്ചിറ വേലകളി.
യോദ്ധാക്കളുടെ വേഷം ധരിച്ച് ചെറുപ്പക്കാരും വൃദ്ധരും പണ്ട് നടന്ന യുദ്ധത്തെ അനുകരിച്ച് നടത്തുന്ന അനുഷ്ഠാനമാണ് വേലകളി. ചെണ്ടയുടെയും കുഴല്‍വിളികളുടെയും മുറുകുന്ന താളത്തിനനുസരിച്ച് തടികൊണ്ടുണ്ടാക്കിയ വാളുകള്‍ ചുഴറ്റി, തടിപരിച കൊണ്ട് തടുത്ത് , യുദ്ധസന്നദ്ധരെപ്പോലെ യുദ്ധമുറകള്‍ നടത്തുന്നു.
യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്‍റെയോ ശക്തിപരീക്ഷണത്തിന്‍റെയോ ഭാഗമായിരുന്നിരിക്കാം. വേണാടും കായംകുളവും തമ്മിലുണ്ടായിരുന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതുമാകാം. 52 കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ 52 കരക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം.
വൃശ്ചികമാസത്തില്‍ ഓച്ചിറ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവമാണ് പന്ത്രണ്ട് വിളക്ക്'.വൃശ്ചികം ഒന്നുമുതല്‍ 12 ദിവസമാണ് വിളക്ക് നീണ്ടുനില്‍ക്കുന്നത്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍കെട്ടി താമസിച്ച് ഭജനമിരിക്കുന്നു.
|