പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > സത്യാനന്ദസരസ്വതി-സനാതനധര്‍മ്മ പ്രചാരകന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സത്യാനന്ദസരസ്വതി-സനാതനധര്‍മ്മ പ്രചാരകന്‍
ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥാപിച്ച സ്വാമി സത്യാനന്ദ സരസ്വതി വടക്കന്‍ കേരളത്തിലെ പാലുകാച്ചി മലയില്‍ പുരാതന ഹിന്ദുക്ഷേത്രം നിന്ന സ്ഥാനത്ത് ശ്രീരാമന്‍, സീതാദേവി, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടക്കാറുള്ള ആറാട്ടിനായി ശംഖുമുഖത്ത് സ്ഥാപിച്ചിരുന്ന പ്രത്യേക സ്ഥലം 1993 ല്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ സ്വാമി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഹിന്ദുക്കളെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂരില്‍ നിന്ന് കന്യാകുകുമാരിയിലേക്ക് ഒരു ജാഥ സംഘടിപ്പിക്കുകയും ചെയ്തു.

ഹിന്ദുത്വ ഏകതാ സമാജിന്‍റെ പ്രസിഡന്‍റായ സ്വാമി കേരള പുലയര്‍ മഹാസഭയുടെ ആത്മീയ നേതാവു കൂടിയാണ്. ശിവതാണ്ഡവം, ഗുരുസങ്കല്‍പ്പം, ചാതുര്‍വര്‍ണ്ണ്യം എന്നിവ ഉള്‍പ്പൈടെ നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് ഇദ്ദേഹം. ഹിന്ദുക്കളുടെ ദേശീയ ഉന്നമനത്തിനായി അദ്ദേഹം ആരംഭിച്ച വര്‍ത്തമാനപ്പത്രമാണ് പുണ്യഭൂമി.
<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശ്രീസത്യസായിബാബയുടെ 83 ാം പിറന്നാള്‍
സായി എന്ന സാന്ത്വനം
വൈക്കത്തെ പ്രാതല്‍
വൈക്കത്തെ പ്രധാന ഉത്സവങ്ങള്‍
കാവടിയാടാന്‍ ഒരു ജന്മം
കല്ലും മുള്ളും കാലിന്‌ മെത്ത