കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള മഹാദേവ ക്ഷേത്രം. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ പേരില്‍ ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്.
രണ്ടു മഹോത്സവങ്ങളാണ് വൈക്കത്ത് വിശേഷം . വൃശ്ചികത്തിലെ അഷ്ടമിയും കുംഭത്തിലെ മാശി അഷ്ടിയും. കൂടാതെ ശിവരാത്രിയും ചിറപ്പും. വൃശ്ചികത്തില്‍ കൊടിയേറി 12-ാം ദിവസം വരുന്ന അഷ്ടമി, വ്യാഘ്രപാദ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ ദിവസമാണെന്നും അന്ന് ശിവന്‍ എല്ലാ ലീലാവിലാസങ്ങളോടെയും പ്രത്യക്ഷപ്പെടുമെന്നുമാണ് വിശ്വാസം.
അഷ്ടമിവിളക്ക് കഴിഞ്ഞു ഉദയനാപുരത്തപ്പനും സഹോദരിമാരായ മൂത്തേടത്തു കാവിലമ്മയും കൂട്ടുമ്മേ ഭഗവതിയും പിരിഞ്ഞുപോകുന്നു ചടങ്ങ് ദുഃഖസാന്ദ്രമാണ്. അഞ്ചിടുത്തുവച്ച് (പൂര്‍വം, ദക്ഷിണം, പശ്ഛിമം, ഉത്തരം. പിന്നെ ഒന്നുകൂടി തിരിഞ്ഞുനോക്കും.) യാത്ര ചോദിക്കും. വികാര നിര്‍ഭരമായ ആ രംഗം ഭക്തമനസ്സുകളെ ദുഃഖത്തിലാഴ്ത്തും.
വാദ്യമേളങ്ങളുടെ താളലയം ശോകമൂകമായ അന്തരീക്ഷത്തെ ഒരുക്കുന്നു. മക്കളുടെ വിട ചോദിക്കല്‍ പിതാവിന്‍റെ ഹൃദയത്തെ ദുഃഖ സാന്ദ്രമാക്കുന്നു. ദുഃഖപൂര്‍ണമായ ഈ അഷ്ടമി ദര്‍ശനം കാണുവാന്‍ ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തും.
|