തൃശൂര്‍, തിരുനാവായ മഠങ്ങളിലായി കഷ്ടിച്ച് 40 പേര്‍ മാത്രമേ വലിയ കടന്നിരിക്കലിന് അര്‍ഹത നേടിയിട്ടുള്ളു. ചെറിയ കടന്നിരിക്കലിനാകട്ടെ 100 ലധികം പണ്ഡിതര്‍ നേടുകയും ചെയ്തു.
ഇന്ന് കടന്നിരിക്കല്‍ പദവി നേടിയ 10 പേരേ ജീവിച്ചിരിപ്പുള്ളു. മിക്കവരും 70 വയസ്സിനു മുകളിലുള്ളവരും ആണ്. അന്യോന്യത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് രണ്ട് മഠങ്ങളിലേയും അന്തേവാസികളും പൂര്‍വവിദ്യാര്‍ഥികളും പണ്ഡിതന്മാരും ചേര്‍ന്നിരുന്ന് മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിചയം സിദ്ധിക്കാനുള്ള പ്രയോഗങ്ങള്‍ നടത്താറുണ്ട്.
അന്യോന്യത്തിനുള്ള പ്രവേശന പരീക്ഷ എന്നു വിളിക്കാവുന്ന ഈ ചടങ്ങിന്‍റെ പേര്‍ കിഴക്ക്-പടിഞ്ഞാറ് എന്നാണ്.
ഇന്ന് കേരളത്തിന്‍റെ നാനാഭാഗങ്ങളിലുള്ള പണ്ഡിതര്‍ അത്യുത്സാഹപൂര്‍വം ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
മഠങ്ങളില്‍ ഋ ഗ്വേദ പഠനവും അധ്യാപനവും ആണ് അന്യോന്യത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഋ ഗ്വേദ സംഹിത മുഴുക്കെ പറഞ്ഞുകേട്ട് മന:പാഠം ആക്കണം. രണ്ടാം ഘട്ടത്തില്‍ പദ വിഭജന്മ് സ്വീകരിക്കുന്നു. പിന്നീടേ പ്രയോഗത്തിലേക്ക് കടക്കൂ.
|