മിനയിലാണ് ആദ്യ ദിവസം. പിന്നെ മക്കയുടെ പ്രാന്തത്തിലുള്ള അറഫയിലേക്ക് പോകുന്നു. പകല്‍ ധ്യാനിച്ച് അവിടെ കഴിച്ചു കൂട്ടിയ ശേഷം രാത്രി മുസ്ദലിഫയില്‍ തങ്ങുന്നു.
പിറ്റേന്ന് രാവിലെ മെക്കയുടെ അതിര്‍ത്തിയിലുള്ള മിനയില്‍ എത്തിച്ചേരുന്നു. അവിടെ മൂന്നു ദിവസം താമസിക്കുന്നു. ഈ താമസത്തിനിടയ്ക്ക് തീര്‍ത്ഥാടകന്‍ പിശാചിനെ കല്ലെറിയുന്നു. ആടിനെ ബലിയര്‍പ്പിക്കുന്നു.
ക അബയിലേക്ക് ഹൃസ്വ സന്ദര്‍ശനം നടത്തുന്നു. ക അബ ഏഴു തവണ പ്രദക്ഷിണം വയ്ക്കാനും അതിനു മുമ്പിലുള്ള സഫാ മറുവാ കുന്നുകള്‍ക്കിടയില്‍ ഓടാനും വേണ്ടിയാണത്.
ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്ക വിടുമ്പോള്‍ ചെയ്യുന്ന ത്വവാഫാണ് ത്വവാഫുല്‍ വിദായ്. ക അബയോട് വിട പറയുന്ന ത്വകാഫ് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഹജ്ജിന്‍റെ എറ്റവും അവസാനത്തെ ക്രമമാണിത്.
|