1875-77 കാലഘട്ടങ്ങളില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ സെക്രട്ടറിയായി നിയമിച്ചു.
റമ്പാന്‍റെ ദൈവഭക്‌തിയിലും സുറിയാനിയിലുള്ള പാണ്ഡിത്യത്തിലും ജീവിത വിശുദ്ധിയിലും ആകൃഷ്ടനായ പത്രോസ് തൃതീയന്‍ 1876- ഡിസംബര്‍ 10ന് വടക്കന്‍ പറവൂര്‍ മാര്‍തോമന്‍ പള്ളിയില്‍ വെച്ച് ''ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയസ്"" എന്ന പേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു.
1877 മെയ് 5ന് നിരണം ഭദ്രാസനത്തിന്‍റെ 22 പള്ളികളുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
1884-1902വരെ തുമ്പമണ്‍ ഭദ്രാസനത്തിന്‍റെയും 1902 ല്‍ കൊല്ലം ഭദ്രാസനത്തിന്‍റെയും ചുമതല വഹിച്ചു. 1902വംബര്‍ 3ന് വെളുപ്പിന് ഒരു മണിക്ക് കാലം ചെയ്‌തു.
|