പരുമല തിരുമേനിയുടെ ജീവിതയാത്രഗീവര്ഗീസ് മാര്‍ ഗ്രിഗോറിയസ് 1848 ജൂണ്‍ 15ന് എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ ചാത്തുരുത്തി മത്തായിയുടെയും മറിയാമ്മയുടെയും ഇളയ മകനായിരുന്നു കൊച്ചയ്പോര എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ പേര്.രണ്ട് വയസ്സ് തികയും മുമ്പേ അമ്മ മരിച്ചു . മൂത്ത സഹോദരി മറിയയുടെ ഉസംരക്ഷണത്തില്‍ വളര്ന്നുഅഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം ആരംഭിച്ചു.അച്ഛന്‍റെ സഹോദരന്‍ പള്ളിത്തട്ട ഗീവര്‍ഗീസ് മല്‍പ്പാന്‍റെ കീഴില്‍ സുറിയാനിയില്‍ പാണ്ഡിത്യം നേടി. 1857 സെപ്‌തംബര്‍ 26-ന് ഒന്‍പതാമത്തെ വയസ്സില്‍ കരിങ്ങാശ്ര പള്ളിയില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസില്‍ നിന്ന് കൊറൂയോ പട്ടം ഏറ്റുവാങ്ങി. 1864 ല്‍ ശംശോനാ പട്ടവും കശ്ശീശാ പട്ടവുമേറ്റു വാങ്ങുകയും പിന്നീട് കോര്‍ എപ്പിസ്കോപ്പആവുകയും ചെയ്‌തു. 1872 ഏപ്രില്‍ 7ന് ഗീവര്‍ഗീസ് കത്തനാര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |