പൂമരങ്ങളും വൃക്ഷലതാദികളും നിറഞ്ഞ ഈ പ്രദേശത്ത് നാഗരാജാവിന്‍റെ നിത്യ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് അപേക്ഷിച്ചു. മന്ദാര തരുക്കള്‍ നിറഞ്ഞ ഈ പ്രദേശത്ത് തന്‍റെ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് വാസുകി അറിയിച്ചു.
പരശുരാമന്‍ വിഷ്ണുരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും ഏകഭാവത്തില്‍ പ്രതിഷ്ഠനടത്തി. തന്‍റെ ശിഷ്യരില്‍ പ്രധാനിയായ ഒരു ബ്രാഹ്മണന് മന്ത്രോപദേശങ്ങളും നാഗപൂജയ്ക്കുള്ള സര്‍വ്വ അധികാരങ്ങളും നല്‍കി അനുഗ്രഹിച്ച് യാത്രയായി. ബ്രാഹ്മണന്‍റെ പിന്‍ഗാമികള്‍ വിധിപ്രകാരം പൂജാ വിധികള്‍ തുടര്‍ന്നുപോന്നു.
പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍
തുടര്‍ന്ന് പരശുരാമന്‍ വാസുകിയെ പ്രസാദിപ്പിക്കാന്‍ തപസു ചെയ്തു. സംപ്രീതനായ വാസുകി ഭൂമിയിലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന ലവണങ്ങളെ ആകര്‍ഷിച്ച് സമുദ്രത്തിലൊഴുക്കാമെന്ന് സമ്മതിച്ചു.
എന്നാല്‍ ഭൂമിയിലെ സര്‍പ്പങ്ങളെ ജനങ്ങള്‍ അവരുടെ വീട്ടിനടുത്ത് കാവുണ്ടാക്കി കുലദൈവങ്ങളെന്നു കരുതി കുടിയിരുത്തണമെന്ന് വാസുകി അപേക്ഷിച്ചു. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും വേണമെന്നുംവാസുകിപറഞ്ഞു.
ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍ അവര്‍ ഉപദ്രവിക്കുമെന്നും സര്‍പ്പങ്ങള്‍ സന്തോഷിച്ചാല്‍ സന്തതിയും സമ്പത്തും സകലവിധ സുഖങ്ങളും സര്‍വൈശ്വര്യങ്ങളും ഉണ്ടാക്കി കൊടുക്കുമെന്നും കോപിച്ചാല്‍ സകലവിധത്തിലുള്ള അനര്‍ത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കുമെന്നും വാസുകി പരശുരാമനോടു പറഞ്ഞു.
|