ഹരിപ്പാട്ടിനടുത്തുള്ള മണ്ണാറശാല ക്ഷേത്രോല്പത്തിയെ കുറിച്ച് ഒരൈതിഹ്യമുണ്ട്.ക്ഷേത്രത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം പരശുരാമന്‍ പരദേശങ്ങളില്‍നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് കേരളത്തില്‍ താമസിപ്പിച്ച സുവിദിതമായ കഥയുടെ അനുബന്ധമാണിത് .
കാര്‍ത്യവീരാര്‍ജ്ജുനനുമായി ഉണ്ടായ ഏറ്റുമുട്ടലിന് ഒടുവില്‍ കോപാകുലനായ പരശുരാമന്‍ ഒട്ടേറെ ക്ഷത്രിയരെ നിഗ്രഹിച്ചു. ഈ പാപത്തിനു പരിഹാരമായി ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം ചെയ്യാനായി അദ്ദേഹം പടിഞ്ഞാറേ കടലില്‍ നിന്നും ഒരു ഭൂപ്രദേശം ഉദ്ധരിച്ചു.
വരുണ പ്രസാദമായി കിട്ടിയ ഈ സ്ഥലം ക്ഷാരാധിക്യം നിമിത്തം വാസയോഗ്യമായിരുന്നില്ല. അന്നിവിടെ സര്‍വത്ര സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു. ഭൂമിയില്‍ ഒരിടത്തും വെള്ളം കിട്ടാനുള്ള പ്രയാസം മനസിലാക്കി ബ്രാഹ്മണര്‍ വന്ന വഴിയേ സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പരശുരാമന്‍ ദുഃഖിച്ചു.
തന്‍റെ ഗുരുവായ ശ്രീപരമേശ്വരനോട് സങ്കടമുണര്‍ത്തിച്ചപ്പോള്‍ സര്‍പ്പരാജാവായ വാസുകിയെ പ്രസാദിപ്പിച്ചാല്‍ മതി ദുഃഖമകലും എന്ന് ശിവന്‍ അരുളിച്ചെയ്തു.പരമശിവന്‍റെ നിര്‍ദ്ദേശാനുസരണം പരശുരാമന്‍ നാഗരാജാവിനെ തപസ്സ് ചെയ്തു. നാഗരാജാവ് പരശുരാമന്‍റെ ആഗ്രഹപ്രകാരം വിഷജ്വാലകള്‍ പ്രയോഗിച്ച് ഭൂമിയെ ഫലഭൂയിഷ്ടമാക്കി.
|