ബഹായി വിശ്വാസത്തിന്‍റെ സ്ഥാപകനായ ബഹാവുള്ള ബാബിന്‍റെ അടുത്ത അനുയായി ആയിരുന്നു. 1839-40 കാലത്ത് ബാബ് ഇറാക്കില്‍ പോവുകയും കര്‍ബ്ബലയുടെ പരിസരത്ത് ഏറെക്കാലം താമസിക്കുകയും ചെയ്തു.
ഇവിടെ വച്ച് ഷയ്‌ഖി നേതാവായ സയ്യിദ് കാസിമിനെ കാണുകയും അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍ ആകൃഷ്ടനാവുകയും ചെയ്തു. 1843 ല്‍ സയ്യിദ് കാസിം മരിച്ചപ്പോള്‍ അനുയായി ആയ മുല്ലാ ഹുസൈന്‍ ഷിറാസിലെത്തി ബാബിനെ കണ്ടു.
ഈ സന്ദര്‍ശനത്തിന് ഒടുവിലാണ് താന്‍ സെയ്യിദ് കാസിമിന്‍റെ പിന്‍ഗാമിയാണെന്ന് ഹുസൈനോട് പറയുന്നത്. ഹുസൈന്‍റെ ചോദ്യങ്ങള്‍ക്ക് ബാബ് കൃത്യമായി മറുപടി പറഞ്ഞു. സത്യത്തിലേക്കുള്ള പടിവാതിലാണ് ബാബ് എന്നും ഒരു പുതിയ പ്രവാചക പരമ്പരയുടെ തുടക്കക്കാരനാണെന്നും ഹുസൈന്‍ അംഗീകരിച്ചു. സുറിഹ് ഓഫ് ജോസഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഭാഷണം ഖയ്യാമുല്‍ അസ്മ എന്ന പേരില്‍ പിന്നീട് പ്രശസ്തമായി.
അങ്ങനെ മുല്ലാ ഹുസൈന്‍ ബാബിന്‍റെ ആദ്യത്തെ ശിഷ്യനായി. പിന്നീട് പതിനേഴ് ശിഷ്യന്മാര്‍ കൂടി വന്നു. അതിലൊന്ന് സറിം താജ് ബര്‍ഘാനി എന്ന കവയത്രി ആയിരുന്നു. ബാബിന്‍റെ ജീവിക്കുന്ന കത്തുകള്‍ പ്രചരിപ്പിച്ചത് ഇവരെല്ലാം ചേര്‍ന്നായിരുന്നു.
ബാബിന്‍റെ മരണ ശേഷം 20 കൊല്ലത്തിനുള്ളില്‍ ഏതാണ്ട് 25 ഓളം പേര്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നു. അതില്‍ പ്രധാനി ബഹാവുള്ള ആയിരുന്നു
|