ബാബിസത്തിന്‍റെ സ്ഥാപകനാണ് സിയ്യിദ് അലി മുഹമ്മദ്. ബഹായി വിശ്വാസത്തിന്‍റെ മൂന്ന് പ്രാമാണിക നായകരില്‍ ഒരാളാണ് അദ്ദേഹം.അദ്ദേഹത്തിന്‍റെ ജന്മദിനമാണ് ഇന്ന്. ബഹായികള്‍ ഈ ദിവസം ആഘോഷിക്കറുണ്ട്.
ബഹായിസത്തിന്‍റെ ആത്മീയ ആചാര്യനായിരുന്നു ബാബ് എന്നു പറയാം,ബഹായിസം സ്ഥാപിച്ച ബഹാവുള്ള ബാബിന്‍റെ പിനഗാമി എന്നാണ് സ്വയം വിശേഷിപ്പിച്ച്ത്.1819 ഒക്ടോബര്‍ 20 ന് ജനിച്ച അദ്ദേഹം 1850 ജൂലൈ 9 ന് അന്തരിച്ചു.ഷിയാപിന്തുണയുള്ള ഇറാന്‍ ഭരണകൂടം ബാബിനെ കൊല്ലുകയായിരുന്നു.
ബാബ് എന്നാല്‍ അറബിക്കില്‍ പടിവാതില്‍ എന്നാണര്‍ത്ഥം. പേര്‍ഷ്യയിലെ ഷിറാസില്‍ കച്ചവടക്കാരന്‍ ആയിരുന്ന സിയ്യിദ് അലി മുഹമ്മദ് 1844 മേയ് 23 ന് ഇരുപത്തിനാലാം വയസ്സില്‍ താന്‍ ‘ഖ്വയിം’ അഥവാ ‘മഹ്‌ദി’ ആണെന്ന് സ്വയം പ്രഖ്യാപിച്ചു. അതിനു ശേഷമാണ് ബാബ് എന്ന പേര് സ്വീകരിച്ചത്.
അതിനു ശേഷം അദ്ദേഹം ഒട്ടേറെ കത്തുകളും പുസ്തകങ്ങളും രചിച്ചു. ഇവയെ കല്‍പ്പനകള്‍ എന്നാണ് വിശേഷിപ്പിക്കാറ്. സ്വന്തം പ്രബോധനങ്ങളുടെ നിര്‍വ്വചനങ്ങളും അവകാശ വാദങ്ങളും ആയിരുന്നു അതിലേറെയും. ഇത് ഒരു പുതിയ മത സംഹിതയ്ക്ക് തുടക്കമിട്ടു.
എന്നാല്‍ ഇറാനിലെ ഷിയാ പുരോഹിതന്മാര്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു.ബാബിന് ഇതിനകം ആയിരക്കണക്കിന് അനുയായികള്‍ ഉണ്ടായി. ഇറാന്‍ സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടായിരുന്ന ഷിയാകള്‍ ബാബിന്‍റെ ആയിരക്കണക്കിന് അനുയായികളെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്തു. 1850 ല്‍ ടാബ്രിസിലെ പട്ടാളം ബാബിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
|