പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > വ്രതങ്ങളുടെ ഫലശ്രുതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വ്രതങ്ങളുടെ ഫലശ്രുതി
ഓരോ വ്രതത്തിനും ഓരോ ഫലം
മാസ ചതുര്‍ഥി വ്രതം: ഓരോ മാസവും വെളുത്ത പക്ഷത്തിലെ ചതുര്‍ഥിയില്‍ അനുഷ്ടിക്കുന്ന ഈ വ്രതം ഈ ജന്മത്തും മറു ജന്മത്തും സുഖവും സന്തോഷവും തരും.

ഷഷ്ഠിവ്രതം : ധനുവിലെ ശുക്ല പക്ഷ ഷഷ്ഠിയില്‍ ആരംഭിച്ച്‌ ഓരോ മാസവും കറുത്ത പക്ഷ ഷഷ്ഠിയില്‍ അനുഷ്ടിക്കേണ്ട വ്രതമാണിത്‌. ആരോഗ്യവും രോഗ ശമനവുമാണ്‌ ഫലം. വജ്രമാലി ചക്രവര്‍ത്തി രോഗ ശമനത്തിന്‌ ഈ വ്രതം അനുഷ്ടിക്കുന്നത്.

സങ്കടഹരചതുര്‍ഥിവ്രതം: കറുത്ത പക്ഷത്തിലെ ചതുര്‍ഥി ദിനത്തില്‍ മാസം തോറും ആചരിക്കുന്ന വ്രതമാണിത്‌. കുംഭമാസത്തിലെ ചൊവ്വാഴ്ചകളില്‍ വരുന്ന കറുത്ത പക്ഷ ചതുര്‍ഥി നാളില്‍ ഈ വ്രതം തുടങ്ങണം.

സര്‍വ വിഘ്നങ്ങളേയും അകറ്റുന്ന വ്രതമാണിത്‌. പകല്‍ മുഴുവന്‍ നിരാഹരം അനുഷ്ഠിക്കണം.

വിനായകചതുര്‍ഥി വ്രതം: ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥിയില്‍ തുടങ്ങി കന്നി മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥിവരെ അനുഷ്ടിക്കേണ്ട വ്രതമാണിത്‌. ഗണപതി പൂജയും ലഘു ആഹാരവുമാണ്‌ വേണ്ടത്‌. ഉദ്ദിഷ്ട ഫലസിദ്ധിയാണ്‌ ഇതു കൊണ്ട്‌ നേടാനാവുക.

<< 1 | 2 
കൂടുതല്‍
ഗ്രഹങ്ങള്‍ക്ക് ഔഷധ വേരുകള്‍
സ്വപ്നവ്യാഖ്യാനം ഭാരത വര്‍ഷത്തില്‍
പിതൃ തര്‍പ്പണം
ജീവിതത്തെ ‘ഗ്രഹപ്പിഴ’ പിടികൂടുമ്പോള്‍
ഗുരുപൂര്‍ണ്ണിമയുടെ പ്രസക്തി
നാമം ജപിക്കേണ്ടത് എങ്ങനെ ?