വ്രതങ്ങള്‍ ആചരിക്കുന്നത് എന്തിനാണ് എന്ന സംശയം ആധുനിക കാലത്ത് ആര്‍ക്കും ഉണ്ടാകും. ലൗകിക സുഖങ്ങളില്‍ മയങ്ങി ജീവിക്കുമ്പോള്‍ ശരിയായ ദൈവ ദര്‍ശനം ലഭ്യമായി എന്നു വരില്ല.
സര്‍വ്വ സുഖങ്ങളും ത്യജിച്ച് സര്‍വ്വവും ഈശ്വരനില്‍ അര്‍പ്പിച്ചാണ് മുനിമാര്‍ തപസ് അനുഷ്‌ഠിക്കുന്നത്. ലൗകിക ജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അല്ലലും അലച്ചിലും ഇല്ലാത്ത മുന്നേറ്റത്തിന് ഈശ്വരനെ ഭജിക്കുന്നു. ഇഷ്ടകാര്യങ്ങള്‍ സാധിക്കുക എന്ന ലക്‍ഷ്യം കൂടി വ്രതങ്ങള്‍ക്ക് കല്‌പിച്ച് നല്‌കിയിട്ടുണ്ട്.
ഓരോ വ്രതത്തിനും ഓരോ ഫലങ്ങളാണ് സങ്കല്‌പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വ്രതം, ഷഷ്ഠിവ്രതം, സങ്കടഹര ചതുര്‍ഥി വ്രതം, വിനായക ചതുര്‍ഥി വ്രതം, മാസ ചതുര്‍ഥി വ്രതം എന്നിവ ജീവിത ഉത്‌കര്‍ഷത്തിനായി വേണ്ടിയാണ് ആചരിക്കുന്നത്.
വെള്ളിയാഴ്ച വ്രതം: മേടമാസത്തിലെ വെളുത്ത പക്ഷത്തിലെ വെള്ളിയാഴ്ച തൊട്ട് അടുത്ത വര്‍ഷം മേടത്തിലെ വെള്ളിയാഴ്ച വരെ ഈ വ്രതം അനുഷ്ടിക്കണം. ഈ വ്രതം അനുഷ്ഠിച്ചാല്‍ സമ്പല്‍സമൃദ്ധിയാണ് ഫലം.
കുബേരന്‍ ധനാധിപതിയായതും ബ്രഹ്മാവിന് ബ്രഹ്മപദവി ലഭിച്ചതും അത്രി മഹര്‍ഷിക്ക് ദുര്‍വാസാവിനേയും ചന്ദ്രനേയും മക്കളായി ലഭിച്ചതും ഈ വ്രതം അനുഷ്ടിച്ചാല്‍ ഫലം.
|