പ്രധാന താള്‍ > ആത്മീയം > ഉത്സവങ്ങള്‍ > ആചാരം അനുഷ്ഠാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീരാമനവമിയും വ്രതാനുഷ്ഠാനങ്ങളും
PRO
ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായനം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.

ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും ഉറക്കമൊഴിയലും അത്യാവശ്യമാണ്. പകല്‍ ഉറക്കം പാടില്ല. താം‌ബൂലം ഒഴിവാക്കുക, രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനവും പൂജകളും നടത്തുകം, ദശമി ദിവസം വെളുപ്പിന് ശരീരശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുക. വീട്ടില്‍ തന്നെ പൂജകള്‍ ചെയ്ത് തുളസീ തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ വ്രതാനുഷ്ഠാനത്താല്‍ ഭാരതത്തിലെ സകല പുണ്യസ്ഥലങ്ങളിലും നടത്തുന്ന തീര്‍ത്ഥാടന ഫലം ലഭിക്കുന്നു. കൂടാതെ ജന്മ‌ജന്മാന്തരങ്ങളില്‍ നാം ആര്‍ജ്ജിച്ച സകല പാപങ്ങളും നിശ്ശേഷം നീങ്ങുന്നു. ഇതുവഴി വിഷ്ണുപ്രീതിക്ക് പാത്രമാകാന്‍ കഴിയുന്നു.

ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ത്രിലോകനാഥന്‍റെ അവതാരമായ വിഷ്ണുവിന്‍റെ അവതാരമാണ് ശ്രീരാമന്‍. എല്ലാത്തിന്‍റെയും ഉറവിടം വിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമനെ പൂജിക്കുന്നത് ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്നതിന് തുല്യമാണ്. ആയതിനാല്‍ സര്‍വതും ഭഗവാനില്‍ അര്‍പ്പിച്ച് സത്യധര്‍മ്മാദികള്‍ പാലിച്ച് രാമനാമ ജപത്താല്‍ സര്‍വ ഐശ്വര്യങ്ങള്‍ക്ക് വേണ്ടിയും ശ്രീരാമനവമി ആചരിക്കാം.


<< 1 | 2 
കൂടുതല്‍
ആറട്ടുപുഴ പൂരം ഐതീഹ്യം
പൂരങ്ങള്‍ക്കു തുടക്കമിട്ട ആറാട്ടുപുഴ പൂരം
ചൂരല്‍ ഉരുളിച്ച ആത്മപീഡന വഴിപാട്‌
കാളിയൂട്ട്
ചോറ്റാനിക്കരക്ഷേത്രത്തിലെ വഴിപാടുകള്‍
ഗണപതി ഹോമവും ദാമ്പത്യസൗഖ്യവും