ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തു ദോഷങ്ങള്‍ പലവിധം (Different kinds of vastudoshas are there)
വാസ്തു
Bookmark and Share Feedback Print
 
PRO
PRO
വാസ്തു ദോഷങ്ങള്‍ പലവിധമാണ്. നാം അറിഞ്ഞിരിക്കേണ്ട ചില വാസ്തു ദോഷങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വീട് ക്ഷേത്രത്തിന് അടുത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുമ്പൊരിക്കല്‍ വിവരിച്ചിട്ടുണ്ട്. അതേപോലെ, വീട് സന്ന്യാസി മഠങ്ങള്‍ക്ക് അടുത്താണെങ്കിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സന്ന്യാസി മഠത്തിന് അടുത്ത് നിന്ന് എഴുന്നൂറോളം അടി ദൂരത്തായിരിക്കണം വീട് നിര്‍മ്മിക്കേണ്ടത് എന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.

മഠവും വീടും തമ്മിലുള്ള ദൂരം കുറവാണെങ്കില്‍ അന്തേവാസികള്‍ക്ക് രോഗ പീഡയും ഐക്യമില്ലായ്മയുമാണ് ഫലം.

വീടിന്റെ തറ നിരപ്പ് റോഡിനെക്കാള്‍ ഉയര്‍ന്നിരിക്കണം. മറിച്ചാണെങ്കില്‍ ഭദ്രവേധ ദോഷം ഉണ്ടാവുകയും അവര്‍ക്ക് ദാരിദ്ര്യവും രോഗവും ഉണ്ടാവുകയും ചെയ്യും.

വീടിന്റെ വാതിലുകള്‍ക്കോ ജനാലകള്‍ക്കോ ആയുധമുപയോഗിച്ചുള്ള വെട്ട് ഏറ്റിട്ടുള്ളതും ദോഷമായാണ് കണക്കാക്കുന്നത്. താമസക്കാര്‍ക്കും ഇതേരീതിയില്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വീടിന്റെ നീളം വീതിയെക്കാള്‍ കൂടുതല്‍ ആയിരിക്കണം. വീതിയും നീളവും ഒരുപോലെയാണെങ്കില്‍ ചതുഷ്കോണ വേധത്തിന് കാരണമാവുമെന്നും ആ വീട്ടില്‍ സ്ഥിരതാമസം പറ്റില്ല എന്നും വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു, ദോഷങ്ങള്, മഠം, തറനിരപ്പ്, നീളം, ഫലം, ജ്യോതിഷം, വാസ്തു