ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » പഴയ കിണര്‍ മൂടുന്നതിനെ കുറിച്ച് (How to abandon an unused well)
വാസ്തു
Bookmark and Share Feedback Print
 
PRO
PRO
അനുയോജ്യമായ സ്ഥാനത്ത് അല്ല കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത് എങ്കില്‍ പുതിയ കിണര്‍ നിര്‍മ്മിക്കുകയും പഴത് മൂടുകയുമായിരിക്കും നല്ല പരിഹാരം. വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ദിക്കുകളില്‍ കിണര്‍ നിര്‍മ്മിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, മറ്റു ദിക്കുകളില്‍ ഉള്ള കിണറുകള്‍ വാസ്തു ദോഷമായാണ് കണക്കാക്കുന്നത്.

തെറ്റായസ്ഥാനത്തുള്ള കിണര്‍ മൂ‍ടുന്നതിനെ കുറിച്ചും വാസ്തു വിദഗ്ധര്‍ക്ക് പറയാനുണ്ട്. കിണര്‍ മൂടുന്നത് ചെറിയൊരു പൂജ നടത്തിയിട്ടു വേണം.

മൂടാന്‍ ഉദ്ദേശിക്കുന്ന കിണറ്റില്‍ ആദ്യം പാല്‍ ഒഴിക്കണം. അതിനു ശേഷം കരിമ്പിന്‍ നീരും കിണറ്റിലേക്ക് ഒഴിക്കണം. പിന്നീട്, ശുദ്ധമായ മണല്‍ കിണറ്റിലേക്ക് ഇട്ട് വെള്ളമൊഴിക്കണം. ഇതിനു ശേഷം, ശുദ്ധമായ മണ്ണ് തന്നെ ഉപയോഗിച്ച് കിണര്‍ മൂടണം.

ഉപയോഗ ശൂന്യമായ കിണറ്റില്‍ പാഴ്‌വസ്തുക്കള്‍ തള്ളി മൂടുന്ന പ്രവണത ദോഷമാണെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. മാലിന്യങ്ങള്‍ ഉപയോഗിച്ച് കിണര്‍ മൂടുന്നത് വീട്ടിലെ അന്തേവാസികള്‍ക്ക് പ്രതികൂല ഫലം നല്‍കുമെന്നാണ് വിശ്വാസം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കിണര്, വസ്തു, പഴയ കിണര്, കിണര് മൂടുക, ജ്യോതിഷം, അസ്ട്രോളജി