ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തു, ഇക്കാര്യങ്ങള്‍ അറിയണം (Know these vastu tips)
വാസ്തു
Bookmark and Share Feedback Print
 
PRO
ചില വാസ്തുശാസ്ത്ര നിയമങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഗൃഹ നിര്‍മ്മിതി നടക്കുന്ന അവസരത്തിലും താമസം തുടങ്ങുന്ന അവസരത്തിലും പാലിക്കപ്പെടേണ്ട ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചുറ്റുമതില്‍ നിര്‍മ്മിച്ച ശേഷം മാത്രം ഗൃഹപ്രവേശം നടത്തുന്നതാണ് ഉത്തമമെന്ന് വാസ്തു വിദ്ഗ്ധര്‍ ഉപദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുറ്റുമുള്ള മറ്റ് വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും.

ക്ഷേത്രങ്ങള്‍ അടുത്തുണ്ടെങ്കില്‍ ആ വീട്ടില്‍ താമസിക്കാന്‍ പറ്റുമോ എന്ന ചോദ്യം സാധാരണമാണ്. ക്ഷേത്രങ്ങളില്‍ നിന്ന് 150 അടി ദൂരത്തില്‍ വീട് നിര്‍മ്മിക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും വീടിനു മേല്‍ വീഴരുത് എന്നാണ് ആചാര്യന്‍‌മാര്‍ നല്‍കുന്ന ഉപദേശം.

കൂവളം, കാഞ്ഞിരം, പുളി തുടങ്ങിയ വൃക്ഷങ്ങള്‍ മതിലിനു പുറത്തു വേണം വളര്‍ത്തേണ്ടത്.

വീടിന്റെ പ്രധാന വാതില്‍ മറ്റു വാതിലുകളെക്കാള്‍ വലുപ്പവും ഭംഗിയും ഉള്ളതായിരിക്കണം. വീടിനു മുന്നിലൂടെ റോഡ് ഉണ്ടെങ്കില്‍ തറനിരപ്പ് എപ്പോഴും റോഡിനെക്കാള്‍ ഉയരത്തിലായിരിക്കണം.

വീടിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കണം അതിഥി മുറി. കുടുംബത്തിലെ പ്രായം ചെന്നവര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയില്‍ വേണം കഴിയേണ്ടത്. ഈ മുറിയില്‍ തെക്കോട്ട് തലവച്ച് കിടക്കുന്നത് പെട്ടെന്നുള്ള രോഗശമനത്തിന് സഹായകമാവുമെന്നാണ് ആചാര്യന്‍‌മാര്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു, വീട്, ഗൃഹ നിര്മ്മാണം, ടിപ്സ്, അസ്ട്രോളജി, ജ്യോതിഷം