ക്ഷേത്രങ്ങള്‍ക്ക് അരികില്‍ വീട് വയ്ക്കാന്‍ സാധിക്കുമോ? ക്ഷേത്രനരികില്‍ വീട് വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണ്? വാസ്തു വിദഗ്ധര്‍ക്ക് മുന്നില്‍ സാധാരണയെത്താറുള്ള ചോദ്യങ്ങളാണിതൊക്കെ. ഇവയ്ക്കുള്ള മറുപടികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ കൃത്യമായി നല്‍കാനാവൂ.
കാളി, ശിവന്‍, നരംസിംഹം തുടങ്ങിയ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രത്തിന് നേരെ മുന്നിലും വലതുവശത്തും വീട് വയ്ക്കരുത്. അതേസമയം, വിഷ്ണു തുടങ്ങിയ സ്വാത്വിക സംഭൂതരായ മൂര്‍ത്തികളുടെ ക്ഷേത്രത്തിനു പിന്നിലും ഇടതും ആണ് വീട് വയ്ക്കാന്‍ യോഗ്യമല്ലാത്തത്.
അതായത്, സൌമ്യ മൂര്‍ത്തികളുടെ മുന്നിലും വലതുഭാഗത്തും ഉഗ്രമൂര്‍ത്തികളുടെ പിന്നിലും ഇടത് ഭാഗത്തും വാസഗൃഹം നിര്‍മ്മിക്കാം. ഇത്തരം നിയമം പാലിക്കാഞ്ഞാല്‍ ധാരാളം അനര്‍ത്ഥങ്ങള്‍ക്ക് കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്വയംഭൂവായ ദേവനുള്ള ക്ഷേത്രത്തിനു ഒരു മൈല്‍ അകലെയും താന്ത്രിക പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് നൂറ് ദണ്ഡ് അകലത്തിലും വാസഗൃഹം നിര്‍മ്മിക്കാമെന്നാണ് പ്രമാണം.