ഗൃഹ നിര്‍മ്മിതിയെലെന്ന പോലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വാസ്തു ബാധകമാണ്. കടയുടെയും കട നില്‍ക്കുന്ന ഭൂമിയുടെയും ആകൃതി, ഉടമസ്ഥന്‍ ഇരിക്കേണ്ട ദിശ എന്നിവ പ്രധാനമാണെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.
കടയുടെ മുന്‍ ഭാഗത്തെ അപേക്ഷിച്ച് പിന്നോട്ട് പോകുന്തോറും വീതി കൂടിവരുന്നതാണ് വ്യാപാരത്തിന് ഉത്തമം. മുന്‍ഭാഗത്ത് വീതി കൂടിയും പിന്നോട്ട് വരുന്തോറും വീതി കുറഞ്ഞു വരികയും ചെയ്യുന്നത് ശുഭമല്ല. അതേപോലെ ത്രികോണാകൃതിയിലുള്ള കടയും ഭൂമിയും വ്യാപാരത്തിന് നന്നല്ല എന്നും വിശ്വസിക്കുന്നു.
കടയുടമ കടമുറിയുടെ ദര്‍ശനമനുസരിച്ചായിരിക്കണം ഇരിപ്പിടം ക്രമീകരിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. കട അല്ലെങ്കില്‍ വ്യാപാര സ്ഥാപനം വടക്ക് ദിശയ്ക്ക് അഭിമുഖമാണെങ്കില്‍ ഉടമയ്ക്ക് കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരിക്കാം. കട പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമാണെങ്കില്‍ ഉടമയ്ക്ക് തെക്ക് പടിഞ്ഞാറോ വടക്ക് പടിഞ്ഞാറോ ദിശയില്‍ ഇരിക്കാം.
കിഴക്ക് ദര്‍ശനമുള്ള കടകളില്‍ ഉടമയ്ക്ക് തെക്ക് കിഴക്ക് ഭാഗത്തോ തെക്ക് പടിഞ്ഞാറ് ഭാഗത്തോ ഇരിക്കാം. അതേസമയം, തെക്കോട്ട് ദര്‍ശനമുള്ള കടയാണെങ്കില്‍ ഉടമയ്ക്ക് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരിക്കാം.
വീടുകളിലെ പോലെ വ്യാപാരസ്ഥാപനങ്ങളിലും പണം സൂക്ഷിക്കാന്‍ ഉത്തമം തെക്ക് പടിഞ്ഞാറ് മൂലയാണെന്നാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇത്തരത്തില്‍ ചെയ്താല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും വ്യാപാരത്തില്‍ അഭിവൃദ്ധി ഉണ്ടാവുമെന്നുമാണ് വിശ്വാസം.