ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തുവിലെ ചാതുര്‍വര്‍ണ്യം (Chathurvarnya in Vastu)
വാസ്തു
Bookmark and Share Feedback Print
 
PRO
എല്ലാ ഭൂമിയും വീട് വയ്ക്കാന്‍ അനുയോജ്യമാവണമെന്നില്ല. ഉദാഹരണത്തിന്, വൃത്താകൃതി, അര്‍ദ്ധ ചന്ദ്രാകൃതി, മുക്കോണ്‍, അഞ്ച് കോണ്‍, ആറ് കോണ്‍ എന്നീ ആകൃതികളിലുള്ള ഭൂമി ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യല്ലെന്നാണ് വാസ്തുവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആകൃതിക്കൊപ്പം തന്നെ വാസ്തുവില്‍ ചില ചാതുര്‍വര്‍ണ്യത്തെ കുറിച്ചും പറയുന്നുണ്ട്. വസ്തുവിന്റെ വീതിയില്‍ എട്ടില്‍ ഒരു ഭാഗം ദീര്‍ഘം കൂടിവരുന്ന വസ്തുവിന് ക്ഷത്രിയ ഗുണമെന്നും ദീര്‍ഘ വിസ്താരം ശൂന്യമായ വസ്തുവിന് ബ്രാഹ്മണ ഗുണമെന്നും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഭൂമിയില്‍ വീട് വയ്ക്കാന്‍ ഉത്തമമാണ്. വീതിയുടെ ആറില്‍ ഒരു ഭാഗം ദീര്‍ഘം കൂടിയത് വസ്തു വൈശ്യമാണ്. വീതിയുടെ നാലില്‍ ഒരു ഭാഗം ദീര്‍ഘം വന്നാല്‍ അത് ശൂദ്രമാണ്. വൈശ്യത്തില്‍ വീടുവയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ശൂദ്രത്തില്‍ ഗൃഹനിര്‍മ്മാണം വേണ്ടെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

അതേപോലെ, വാസ്തുവിനെ ചതുര്‍ ഖണ്ഡങ്ങളായും വിഭജിച്ചിരിക്കുന്നു. ഈശാന ഖണ്ഡം അഥവാ മനുഷ്യ ഖണ്ഡം, നിര്യതി ഖണ്ഡം അഥവാ ദേവ ഖണ്ഡം, അഗ്നിഖണ്ഡം അഥവാ മൃത്യു ഖണ്ഡം, വായുഖണ്ഡം അഥവാ അസുര ഖണ്ഡം എന്നിങ്ങനെയാണ് ഖണ്ഡ വിഭജനം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് ഖണ്ഡങ്ങളില്‍ വീട് വയ്ക്കാന്‍ ഉത്തമമാണ്. അസുര ഖണ്ഡം, മൃത്യു ഖണ്ഡം എന്നിവയില്‍ ഒരിക്കലും വീട് വയ്ക്കരുത് എന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

ഭൂമിയുടെ ആകൃതികളില്‍ വരുന്ന വ്യത്യാസം ഊര്‍ജ്ജ പ്രസരണവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതായത്, സമചതുരാകൃതിയിലുള്ള ഒരു ഭൂമിയില്‍ അനായാസ ഊര്‍ജ്ജ പ്രവാഹം നടക്കുമെന്നതിനാല്‍ അത്തരം വാസ്തു ഗൃഹ നിര്‍മ്മാണത്തിന് അത്യുത്തമമായാണ് കരുതുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു, വീട്, വീട് നിര്മ്മാണം, ഭൂമി, വാസ്തു ദോഷം, ആകൃതി, ജ്യോതിഷം, അസ്ട്രോളജി