ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തുദോഷം പരിഹരിക്കാന്‍ സുദര്‍ശന യന്ത്രം (Vastu cure and Sudarshana Yantra)
വാസ്തു
Bookmark and Share Feedback Print
 
PRO
നാം താമസിക്കുന്ന സ്ഥലത്തെ വാസ്തു ദോഷങ്ങള്‍ തീര്‍ക്കാന്‍ വാസ്തു യന്ത്രങ്ങളുടെ സഹായം തേടാവുന്നതാണ്. സുദര്‍ശന യന്ത്രം, മത്സ്യ യന്ത്രം, കൂര്‍മ്മ യന്ത്രം, നരസിംഹ യന്ത്രം, തുടങ്ങിയവയാണ് പ്രധാന വാസ്തുയന്ത്രങ്ങള്‍. ഇതില്‍ സുദര്‍ശനയന്ത്രത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് നോക്കാം.

സുദര്‍ശനയന്ത്രം വിഷ്ണു യന്ത്രങ്ങളില്‍ പ്രധാനമാണ്. സല്‍ക്കീര്‍ത്തി, ധനം, ധാന്യം, ഭൂസ്വത്ത് എന്നിവയെല്ലാം സുദര്‍ശനയന്ത്രത്താല്‍ പ്രാപ്യമാണെന്നാണ് ആചാര്യമതം. കാമധേനുവിനെയും കല്‍പ്പ വൃക്ഷത്തെയും പോലെ ഇഷ്ടങ്ങളൊക്കെ സാധിച്ചു തരുന്ന യന്ത്രമാണിത് എന്നും വിശേഷണമുണ്ട്.

സുദര്‍ശന യന്ത്രം സ്ഥാപിക്കുന്ന വീട്ടിലെ അംഗങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും വിപരീത ഊര്‍ജ്ജത്തില്‍ നിന്ന്‌ സംരക്ഷണം ലഭിക്കുമെന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

തെക്കുപടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന കിണറിന്റെ ദോഷം സുദര്‍ശന യന്ത്രം സ്ഥാപിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ദീര്‍ഘിപ്പിച്ചുള്ള നിര്‍മ്മാണം മൂലമുണ്ടായിരിക്കുന്ന ദോഷങ്ങള്‍ക്കും സുദര്‍ശന യന്ത്രം പരിഹാരമാവുന്നു.

വൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള വീട്ടിലെ താമസക്കാര്‍ പലരീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചേക്കാം. അവര്‍ക്ക് ഉണ്ടാവുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാനും സുദര്‍ശന യന്ത്രങ്ങള്‍ക്ക് കഴിയുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വൈദഗ്ധ്യമുള്ള ദൈവജ്ഞരുടെ മേല്‍നോട്ടത്തില്‍ വേണം വാസ്തുദോഷ ശാന്തിക്കായി യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തുദോഷം പരിഹരിക്കാന് സുദര്ശന യന്ത്രം