നിങ്ങളുടെ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലേ? പരീക്ഷകളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് മടിയാണോ? വിഷമിക്കേണ്ട, ചില വാസ്തു നിയമങ്ങള്‍ പാലിച്ചാല്‍ അവയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വര്‍ദ്ധിക്കുമെന്നും അതുവഴി പഠനത്തിലും പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയുമെന്നുമാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്;
പടിഞ്ഞാറോട്ടും വടക്കോട്ടും തലവച്ച് ഉറങ്ങാന്‍ കുട്ടികളെ അനുവദിക്കരുത്. ആണ്‍കുട്ടികള്‍ വീടിന്റെയോ മുറിയുടെയോ വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങരുത്. പെണ്‍കുട്ടികളാണെങ്കില്‍ വീടിന്റെയും മുറിയുടെയും വടക്ക് കിഴക്ക് ഭാഗത്ത് ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
കിടപ്പുമുറിയിലും പഠന മുറിയിലും നിലക്കണ്ണാടി വയ്ക്കരുത്. കിഴക്ക്, വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി ഇരുന്നു വേണം പഠിക്കേണ്ടത്. മുറിയുടെയോ വീടിന്റെയോ വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം പഠന മേശ ക്രമീകരിക്കേണ്ടത്. മേശമേല്‍ പുസ്തകങ്ങളും നോട്ടുകളും മറ്റും കൂനകൂട്ടി ഇടാതെ അടുക്കി വയ്ക്കണം.
പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം.പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.
പച്ച, മഞ്ഞ എന്നീ നിറങ്ങളുടെ ഷേഡുകളാണ് പഠന മുറിക്ക് ഉത്തമം. കര്‍ട്ടനും കാര്‍പ്പറ്റിനും ഇതിന്റെ വകഭേദങ്ങളാവും യോജിക്കുക.