ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വസ്തു ആകൃതിയൊപ്പിക്കുന്നത് എങ്ങനെ? (How to make vastu shape for a piece of land)
വാസ്തു
Feedback Print Bookmark and Share
 
PRO
ഭാരതീയ നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവില്‍ പ്രകൃതി നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള നിര്‍മ്മിതിയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇത്തരത്തിലുള്ള നിര്‍മ്മിതികള്‍ മാനസികവും ശാരീരികവും ആയ ആരോഗ്യവും സമ്പല്‍‌സമൃദ്ധിയും പ്രദാനം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാവുന്നത് വരെ പാലിക്കപ്പെടേണ്ട പല വാസ്തു നിയമങ്ങളും ഉണ്ട്. ഇക്കാലത്ത് ദൌര്‍ലഭ്യം കാരണം ഭൂമി തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞേക്കും. ലഭ്യമാവുന്ന ഭൂമി ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യമാക്കിയെടുക്കുകയാണ് ഉത്തമം.

സമചതുരമോ ദീര്‍ഘ ചതുരമോ ആയ ഭൂമിയാണ് ഗൃഹനിര്‍മ്മാണത്തിന് ഉത്തമം. ആകൃതിയൊക്കാത്ത ഭൂമിയാണ് കൈവശമെത്തുന്നത് എങ്കില്‍ അത് ഉത്തമ രൂപത്തിലേക്ക് മാറ്റിയെടുക്കാം. തള്ളലുകള്‍ മുറിച്ചു മാറ്റിയോ മതില്‍ കെട്ടിയോ ഭൂമിയെ വേണ്ട രൂപത്തില്‍ ആക്കാന്‍ സാധിക്കും.

തെക്ക് കിഴക്ക് ഭാഗം പുറത്തോട്ട് തള്ളി നില്‍ക്കുന്ന ഭൂമി ഗൃഹനിര്‍മ്മാണത്തിന് യോജിച്ചതല്ല. അതേപോലെ, വടക്ക്-പടിഞ്ഞാറ്, തെക്ക്-കിഴക്ക്, തെക്ക്, തെക്ക്-പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍ പുറത്തോട്ട് തള്ളി നില്‍ക്കുന്ന ഭൂമികളും അനുയോജ്യമല്ല. അതേസമയം, വടക്ക്, കിഴക്ക് ഭാഗങ്ങള്‍ അല്‍പ്പം പുറത്തേക്ക് തള്ളി നിന്നാല്‍ അത് ആരോഗ്യം, സമ്പത്ത്, ധനം, സന്തോഷം തുടങ്ങിയ ഗുണഫലങ്ങള്‍ നല്‍കും. തെക്ക് -പടിഞ്ഞാറോട്ട് ആണെങ്കില്‍ ദുഷ്കീര്‍ത്തിയും കിഴക്കോട്ട് ആണെങ്കില്‍ ശുഭവും ആണ്.

അശുഭ ദിക്കുകളിലേക്കുള്ള തള്ളലുകള്‍ നീക്കം ചെയ്യുകയോ മതില്‍ കെട്ടി തിരിക്കുകയോ ചെയ്താല്‍ ഭൂമിയെ ഉത്തമമാക്കിയെടുക്കാം. വസ്തുവിന്റെ കോണുകള്‍ 90 ഡിഗ്രിയാക്കിയെടുക്കുന്നത് അത്യുത്തമമായാണ് വിദഗ്ധര്‍ കരുതുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു, വസ്തു, ഭൂമി, ആകൃതി, ജ്യോതിഷം, വാസ്തു പരിഹാരം