ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തു....ഇക്കാര്യങ്ങള്‍ മറക്കേണ്ട
വാസ്തു
Feedback Print Bookmark and Share
 
PRO
ആരോഗ്യകരമായ ഊര്‍ജ്ജ പ്രവാഹത്തിന്‍റെ വഴിയില്‍ തടസങ്ങളേതുമില്ലാത്ത തരം നിര്‍മ്മാണ രീതിയാണല്ലോ വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. വാസ്തു നിര്‍മ്മാ‍ണം നടത്തുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ;

  കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്      
പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താമത്രേ.

ഇടനാഴികളിലും മുറികളിലും ആവശ്യമുള്ളത്ര പ്രകാശം ലഭ്യമാവുന്ന രീതിയില്‍ വേണം നിര്‍മ്മാണം നടത്തേണ്ടത്.

പ്രധാന വാതിലിനോട് ചേര്‍ന്നാവരുത് കുളിമുറിയുടെ വാതില്‍. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.

കിടക്ക സജ്ജീകരിക്കുന്നതിലും അല്‍പ്പം ശ്രദ്ധ നല്‍കാം. കിടക്ക ഒരിക്കലും ബീമിന് കീഴില്‍ ക്രമീകരിക്കരുത്. അതേപോലെ മേല്‍ക്കൂരയുടെ ചരിവിന് താ‍ഴെയുമാവരുത്. കിടക്കയുടെ നേരെ നിലക്കണ്ണാടി വയ്ക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാം.

ഊണുമുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണം. ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍‌മേഷം പകരും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു നിര്മ്മാണം പൂമുഖ വാതില് കുളിമുറി പ്രകാശം ജ്യോതിഷം ഫെംഗ്ഷൂയി