ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » ഭൂമിയെ തൊടും മുമ്പേ ഭൂമിപൂജ
വാസ്തു
Feedback Print Bookmark and Share
 
WD
ഒരു വീടുവയ്ക്കാന്‍ തുടങ്ങുമ്പോള്‍ എന്തെല്ലാം പ്രശ്നങ്ങള്‍! ഭൂമി വാങ്ങണം, വീടുപണിയുടെ കൂടെനില്‍ക്കണം. അല്ലെങ്കില്‍, സ്വന്തം ആശയങ്ങള്‍ കടുകിടെ തെറ്റാതെ നടപ്പാക്കുന്ന ഒരു കരാറുകാരനെ കണ്ടെത്തണം എന്നു വേണ്ട പലമാതിരി കാര്യങ്ങളാണ്. ഇത്രയൊക്കെ ചെയ്യുന്ന ആളുകള്‍ക്ക് വാസ്തു ശാസ്ത്രത്തെ അല്‍പ്പം പരിഗണിച്ചാല്‍ സുഖ സുന്ദരമായി താമസിക്കാന്‍ കഴിയുന്ന സ്വര്‍ഗ്ഗ സമാനമായ വീടുകള്‍ സ്വന്തമാക്കാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

വീടുപണി തുടങ്ങുന്നതിനു തൊട്ട് മുമ്പ്, അതായത് നിര്‍മ്മാണത്തിനായി ഭൂമിയെ തൊടും മുമ്പ്, നടത്തേണ്ട പ്രധാന സംഗതിയാണ് ഭൂമി പൂജ.

നല്ലൊരു പ്ലോട്ട് തെരഞ്ഞെടുത്ത ശേഷം നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പ് ഭൂമീ പൂജ നടത്തേണ്ടതുണ്ട്. ഒരു ജ്യോതിഷിയുടെ സഹായത്തോടെ പൂജയ്ക്ക് നല്ല സമയം നോക്കാവുന്നതാണ്. ഭൂമിയുടെ വടക്ക് കിഴക്ക് മൂലയിലായിരിക്കണം പൂജാസ്ഥാനമൊരുക്കേണ്ടത്.

  തിങ്കളാഴ്ച സ്ഥാപന ചടങ്ങുകള്‍ നടത്തുന്നത് കുടുംബത്തിന്‍റെ സമ്പത്തിനെ മാത്രമല്ല ആരോഗ്യനിലയെയും പ്രതികൂലമായി ബാധിക്കും      
ഭൂമിപൂജയ്ക്ക് മുമ്പ് പ്ലോട്ടിലെ മാലിന്യങ്ങള്‍ നീകം ചെയ്യേണ്ടതുണ്ട്. സ്ഥലത്ത് മുള്‍ ചെടികള്‍ ഉണ്ടെങ്കില്‍ അവ വേരോടെ പിഴുതെടുത്ത് നശിപ്പിക്കണം. പൂജയിലും അതിനു ശേഷമുള്ള തറക്കല്ലിടലിനും ഗര്‍ഭിണികള്‍ പങ്കെടുക്കേണ്ടെന്നാണ് ശാസ്ത്രം.

മേടം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികളില്‍ സൂര്യനെത്തുമ്പോഴും തൃതീയ, പഞ്ചമി, സപ്തമി, ദശമി, ത്രയോദശി എന്നീ തിഥികളും പൂജയ്ക്കും സ്ഥാപന ചടങ്ങുകള്‍ക്കും ഉത്തമമാണ്. എന്നാല്‍, ആദിത്യന്‍ മകരം രാശിയിലെത്തുന്ന സമയം അശുഭകരമാണെന്ന് വാസ്തു വിദഗ്ധര്‍ നിസംശയം പറയും.

തിങ്കളാഴ്ച സ്ഥാപന ചടങ്ങുകള്‍ നടത്തുന്നത് കുടുംബത്തിന്‍റെ സമ്പത്തിനെ മാത്രമല്ല ആരോഗ്യനിലയെയും പ്രതികൂലമായി ബാധിക്കും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍ അത്യുത്തമങ്ങളായി കരുതുന്നു.

അശ്വതി, മകയിരം, പുണര്‍തം, പൂയം, മകം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ചതയം, രേവതി എന്നീ നക്ഷത്രങ്ങളും ഭൂമിപൂജയ്ക്ക് ഉത്തമങ്ങളാണെന്ന് വാസ്തുവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു ഭൂമി പൂജ സ്ഥലപൂജ തിഥി ദിവസം ജ്യോതിഷം