സമ്പത്തിന് കുബേരയന്ത്രം
പ്രകൃതിയും നിര്‍മ്മിതിയും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുന്നിടത്താണ് വാസ്തുവിന്‍റെ പ്രാധാന്യം. നിര്‍മ്മിതികളില്‍ പറ്റുന്ന അപാകതകളും മറ്റും വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്നാണ് വിശ്വാസം. സമൃദ്ധിയുടെ ഒഴുക്കിനെ സുഗമമാക്കാന്‍ സഹായിക്കുന്ന വാസ്തു യന്ത്രമാണ് കുബേര യന്ത്രം.സ്ഥാപിക്കുന്നത് ഗൃഹത്തിലോ തൊഴില്‍ സ്ഥലത്തോ ആവട്ടെ, കുബേര യന്ത്രം മനുഷ്യ ജീവിതത്തില്‍ സമ്പത്തിന്‍റെയും ആഹ്ലാദാനുഭവങ്ങളുടെയും കാരണമായിത്തീരുന്നു എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തിയിലും വിജയം നേടാന്‍ ആഗ്രഹിക്കുന്നവരാണല്ലോ മിക്കവരും. ജോലി മികവിനും ഭാഗ്യാനുഭവങ്ങള്‍ കൂടാനും കുബേരയന്ത്രം കാരണമാവുമെന്നാണ് വിശ്വാസം.കുബേര യന്ത്രം കുളിച്ച് ശുദ്ധമായി ഇഷ്ട ദേവതയോടൊപ്പം വച്ച് പൂജിക്കാം. മറ്റ് യന്ത്രങ്ങളെ ആരാധിക്കുന്നതു പോലെ പാവനമായ രീതിയില്‍ വേണം കുബേര യന്ത്രവും കൈകാര്യം ചെയ്യേണ്ടത്.ധനസ്ഥിതി മെച്ചമാക്കും വാസ്തു തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍