ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തു ജീവനത്തിന് തയ്യാറാവൂ
വാസ്തു
Feedback Print Bookmark and Share
 
WD
വാസ്തുശാസ്ത്രമനുസരിച്ചുള്ള നിര്‍മ്മിതി നടത്തുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്. ഇവ ശരിയായി പരിപാലിക്കപ്പെട്ടാല്‍ വാസ്തുശാസ്ത്രപരമായ സന്തുലനത്തില്‍ സ്ഥിരത കൈവരിക്കാനാവും.

ഗൃഹനിര്‍മ്മിതി നടത്തുമ്പോള്‍ തറയുടെ എല്ലാ ഭാഗവും കോണ്‍ക്രീറ്റ് ചെയ്തോ ടൈല്‍‌സ് ഒട്ടിച്ചോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ മറയ്ക്കരുത്. കുറച്ച് സ്ഥലം മണ്ണ് മാത്രമായി അവശേഷിപ്പിക്കണം. ഇങ്ങനെ ചെയ്തില്ല എങ്കില്‍ വാസ്തുവില്‍ അസന്തുലിതാവസ്ഥ ഉണ്ടാവുമെന്ന് വിദഗ്ധര്‍ പറയുന്നു.

  മുറികള്‍ക്കായാലും സ്ഥലത്തിനായാലും നാലില്‍ അധികം മൂലകള്‍ ഉണ്ടാവുന്നത് വാസ്തു ദോഷം ക്ഷണിച്ച് വരുത്തും.      
പ്രധാന വാതിലിനു മുന്നിലും പിന്നിലും തടസ്സങ്ങള്‍ ഒന്നും ഉണ്ടാവരുത്. വാതില്‍ തുറക്കുമ്പോള്‍ ഞരക്കം കേള്‍ക്കുന്നു എങ്കില്‍ അത് പരിഹരിക്കണം.

അടുക്കളയില്‍ സിങ്കും സ്റ്റൌവും നേര്‍ക്ക്‌നേര്‍ വരരുത്. സിങ്ക് വടക്ക് ഭാഗത്തും സ്റ്റൌ കിഴക്ക് ഭാഗത്തും വരുന്നതാണ് ഉത്തമം. സ്റ്റെയറിന് താഴെ അഴുക്ക് സാധനങ്ങളോ ഉപയോഗ ശൂന്യമായ വസ്തുക്കളോ സൂക്ഷിക്കുന്നത് വാസ്തുവില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

മുറികള്‍ക്കായാലും സ്ഥലത്തിനായാലും നാലില്‍ അധികം മൂലകള്‍ ഉണ്ടാവുന്നത് വാസ്തു ദോഷം ക്ഷണിച്ച് വരുത്തും. നാല് മൂലകള്‍ ഉള്ള മുറിയിലും സ്ഥലത്തും (പ്ലോട്ട്) ഊര്‍ജ്ജ നിലകളില്‍ വ്യതിയാനമുണ്ടാവില്ല. ഭംഗിക്ക് വേണ്ടി മുറികള്‍ക്ക് നാലിലധികം മൂലകള്‍ സൃഷ്ടിക്കുന്നത് വാസ്തു വിദഗ്ധര്‍ നിരുത്സാഹപ്പെടുത്തുന്നു.

ഘടികാരങ്ങള്‍, കലണ്ടറുകള്‍ എന്നിവ വീടിന് തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിശകളില്‍ വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും. കലണ്ടറുകളും ഘടികാരങ്ങളും വാതിലുകള്‍ക്ക് മുകളില്‍ വരാത്തവണ്ണം വേണം ക്രമീകരിക്കേണ്ടത്.

വാട്ടര്‍ ടാങ്കുകള്‍ ഒരിക്കലും കിടപ്പ് മുറിയുടെ മുകളിലാവരുത്. ഇവ കഴിവതും കുളിമുറിക്ക് മുകളിലാവുന്നതാണ് ഉത്തമം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു വാതില് കലണ്ടര് ക്ലോക്ക് സിങ്ക് സ്റ്റൌ തറ മൂലകള് പ്രതാപന്