ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » അടുക്കളയിലെ വെളിച്ചം
വാസ്തു
Feedback Print Bookmark and Share
 
WDWD
ഒരു വീട്ടമ്മ ദിവസത്തിന്‍റെ കൂടുതല്‍ സമയവും അടുക്കളയിലായിരിക്കും ചെലവഴിക്കുക. അതിനാല്‍ തന്നെ അടുക്കളയില്‍ എല്ലാ രീതിയിലും ജോലിക്ക് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. അടുക്കളയില്‍ പെരുമാറുന്നവര്‍ക്ക് എപ്പോഴും പുതുമ തോന്നാന്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ സാധിക്കും.

അടുക്കളയിലെ ജോലിക്ക് എളുപ്പവും സൌകര്യവും ഒരുക്കാന്‍ പ്രകാശ ക്രമീകരണം അത്യാവശ്യമാണ്. ഇപ്പോഴത്തെ അടുക്കളകള്‍ മുമ്പുള്ളതിനെക്കാള്‍ തെളിച്ചമുള്ള അന്തരീക്ഷം നല്‍കുന്നവയാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

അടുക്കളയിലെ പ്രധാന ലൈറ്റില്‍ നിന്നുള്ള പ്രകാശം എല്ലാ മൂലകളിലും എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഇല്ല എങ്കില്‍ ലൈറ്റിന്‍റെ സ്ഥാനം മാറ്റണം. പ്രകാശം നിഴലുകള്‍ തടസ്സപ്പെടുത്താത്ത വിധത്തില്‍ വേണം ലൈറ്റ് ക്രമീകരിക്കേണ്ടത്.

ഫ്ലൂറസെന്‍റ് ലൈറ്റുകള്‍ ഊര്‍ജ്ജോപഭോഗത്തെ കുറയ്ക്കുന്നതിനൊപ്പം തെളിച്ചമുള്ള പ്രകാശം നല്‍കുമെന്നും നിങ്ങള്‍ക്ക് അറിയാമായിരിക്കും.

പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക പ്രകാശ ക്രമീകരണം നടത്തണം. ഉദാഹരണത്തിന്, സിങ്കിനുമുകളില്‍ പ്രത്യേക ലൈറ്റ് ക്രമീകരിക്കുന്നത് രാത്രികാലങ്ങളിലും എന്തിനേറെ, ഇരുണ്ട പകല്‍ സമയങ്ങളില്‍ പോലും വൃത്തിക്കും ശുദ്ധിക്കും ഉറപ്പ് നല്‍കും.

അടുക്കളയിലെ കാബിനറ്റുകളിലും മറ്റ് സംഭരണ സ്ഥലങ്ങളിലും ആവശ്യത്തിന് പ്രകാശം ലഭിക്കാനുള്ള സൌകര്യം ഒരുക്കാന്‍ മറക്കരുത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അടുക്കള വെളിച്ചം പ്രകാശക്രമീകരണം വാസ്തു വീട്ടമ്മ ലൈറ്റ് ഭക്ഷണം കിച്ചന്