ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » ജലസ്രോതസ്സിന്‍റെ സ്ഥാനം
വാസ്തു
Feedback Print Bookmark and Share
 
KBJWD
വളരെ കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ അധികവും. ഇങ്ങനെയുള്ള സാഹചര്യത്തില്‍, വീടിന്‍റെ നിര്‍മ്മിതിയുടെ സൂക്ഷ്മ വശങ്ങള്‍ മാത്രമല്ല ജല സ്രോതസ്സിനെ കുറിച്ചും നമുക്ക് ബോധ്യമുണ്ടായിരിക്കണം എന്ന് വാസ്തു വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

വളരെ കുറഞ്ഞ സ്ഥലമേ ഉള്ളൂ, അതിനാല്‍ പ്രധാന ജല സ്രോതസ്സായ കിണറിന് വാസ്തു നോക്കേണ്ട എന്ന് കരുതുന്നത് ഭാവിയില്‍ പ്രശ്നമായേക്കാം. ശരിയായ സ്ഥാനത്ത് കിണര്‍ കുഴിക്കുന്നത് ജലദൌര്‍ലഭ്യത്തില്‍ നിന്നു രക്ഷ നല്‍കുന്നു.

വടക്ക് കിഴക്ക് ഭാഗത്താണ് ജല സ്രോതസ്സ് വരേണ്ടത്. വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ കിണര്‍ വരുന്നതും അഭികാമ്യമാണ്. ഒരിക്കലും വടക്ക് പടിഞ്ഞാറോ തെക്ക് പടിഞ്ഞാറോ കിണര്‍ വരരുത്. സര്‍ക്കാരില്‍ നിന്നുള്ള പൈപ്പ് ആയാലും അനുകൂല സ്ഥാനങ്ങളിലൂടെ വേണം പുരയിടത്തിലേക്ക് പ്രവേശിക്കേണ്ടത്.

കിണര്‍ ശരിയായ സ്ഥാനത്ത് ആണോ എന്ന് ഒരു ലഘു പരീക്ഷണത്തിലൂ‍ടെ മനസ്സിലാക്കാന്‍ സാധിക്കും. തെക്ക് പടിഞ്ഞാറ് മൂലയില്‍ നിന്ന് കിഴക്ക് പടിഞ്ഞാറ് മൂലയിലേക്ക് ഒരു രേഖ വരയ്ക്കുക. കിണര്‍ ഒരിക്കലും രേഖയിലാവരുത്, രേഖയുടെ ഏതെങ്കിലും വശത്തായിരിക്കണം.

തെക്ക് പടിഞ്ഞാറ് മൂലയില്‍ കിണര്‍ വന്നാല്‍ താമസക്കാര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് വന്നേക്കാം. ഇത്തരമൊരു അവസ്ഥയില്‍ കിണറിനെ വീടിന്‍റെ വാസ്തുവില്‍ നിന്ന് പുറം തള്ളിയാല്‍ മതി. അതായത്, അതിരു തിരിച്ച് കിണര്‍ അടുത്ത പറമ്പിലാക്കി മാറ്റുക. നടുമുറ്റത്ത് കിണറോ നീന്തല്‍ക്കുളമോ നിര്‍മ്മിക്കുന്നത് വാസ്തു ശാസ്ത്രപരമായി അനുവദനീയമല്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജലസ്രോതസ്സിന്റെ സ്ഥാനം