ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » പൂമുഖവാതില്‍ എങ്ങനെ ആയിരിക്കണം
വാസ്തു
Feedback Print Bookmark and Share
 
WD
ഒരു വീട്ടിലേക്ക് കടന്നു ചെല്ലുമ്പോള്‍ ഏറ്റവും ആദ്യം ശ്രദ്ധയില്‍ പെടുന്നത് പൂമുഖവാതില്‍ അഥവാ പ്രധാന വാതിലാണല്ലോ. പ്രധാന വാതില്‍ നിര്‍മ്മിക്കുമ്പോള്‍ അതീവ ശ്രദ്ധ നല്‍കണം എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രധാനവാതില്‍ എല്ലാ തരത്തിലും പ്രാധാന്യമുള്ളത് തന്നെയാവണം- നിറം, വലുപ്പം, തടി, നിര്‍മ്മാണ രീതി തുടങ്ങിയവയില്‍ എല്ലാം. മറ്റ് വാതിലുകളെക്കാള്‍ പ്രധാന വാതിലിന് വലിപ്പം ഉണ്ടായിരിക്കണം. കൂടാതെ, രൂപകല്‍പ്പനയിലും പ്രത്യേകത പ്രകടമായിരിക്കണം.

പ്രധാനവാതില്‍ കൊത്തുപണികള്‍ ഉപയോഗിച്ച് മനോഹരമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള വാതിലല്ല നിങ്ങളുടേത് എങ്കില്‍ ഉടന്‍ അത് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. പകരം, വാതിലിന്‍റെ വശങ്ങളില്‍ മനോഹരമായ കൊത്തുപണികള്‍ നടത്തി അതിനെ പ്രാമുഖ്യമുള്ളതാക്കി മാറ്റിയാല്‍ മതി.

വാതിലിന്‍റെ വലുപ്പത്തില്‍ ചില നിഷ്ക്കര്‍ഷകള്‍ ഒഴിച്ചുകൂടാനാവില്ല. പ്രധാന വാതിലിന് വീതിയുടെ ഒന്നര മടങ്ങ് എങ്കിലും ഉയരം വേണം. നിലവില്‍, 6x3, 6.5x3.5 അടി കണക്കിലുള്ള വാതിലുകളാണ് സുലഭമായി ലഭിക്കുന്നത്. അതിനാല്‍, വലുപ്പത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാര്യം വരുന്നില്ല. എന്നാല്‍, തേക്ക് പോലെയുള്ള ഗുണമേന്‍‌മയുള്ള തടികള്‍ തന്നെ പ്രധാന വാതിലിന് ഉപയോഗിക്കണം. ഒരേതരത്തിലുള്ള തടി തന്നെ ഉപയോഗിച്ചു വേണം പ്രധാന വാതില്‍ നിര്‍മ്മിക്കേണ്ടത്.

അകത്തേക്കായിരിക്കണം വാതില്‍ തുറക്കേണ്ടത്. പാളികള്‍ ചേത്ത വാതിലാണെങ്കില്‍ അവയുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം.

പ്രധാനവാതിലിലേക്കുള്ള മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവരുത്, എന്നാല്‍, വാതിലിനു മുന്നിലുള്ള സ്ഥലം അല്‍പ്പം ഉയര്‍ന്നിരിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൂമുഖവാതില് എങ്ങനെ ആയിരിക്കണം