ഉരുക്കു വീടുകളുടെ പ്രചാരം വര്‍ദ്ധിക്കുന്നതിനയി ലിവിംഗ് സ്റ്റീലില്‍ അന്താരാഷ്ട്ര തല രൂപ കല്‍പനയില്‍ ഒരു മത്സരം ജൂലൈയില്‍ സംഘടിപ്പിച്ചു. താമസ സൗകര്യവും ദീര്‍ഘകാലം ഈടു നില്‍ക്കുന്ന ഗുണമേന്‍മയും ഉള്ള വീടുകള്‍ രൂപ കല്‍പന ചെയ്യുക എന്നതായിരുന്നു വിഷയം.
ഈ വിഷയത്തില്‍ സമ്മാനം നേടിയ മാതൃകയിലാണ് ഉരുക്ക് വീടുകള്‍ പണിയുന്നത്. ഉരുക്ക് വീടുകള്‍ക്ക് ഭൂകമ്പത്തില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും പ്രതിരോധ ശക്തി കൂടുതലാണ്. ഇതിന് ഉദാഹരണമാണ് ഗുജറാത്തിലെയും സുനാമി പ്ര്ദേശങ്ങളിലെയും വീടുകള്‍.
ഉയര്‍ന്ന വരുമാനക്കാരെയാണ് ഈ കമ്പനി ലക്ഷ്യമിടുന്നത്. തൊഴില്‍ ചെലവ് കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. ഉരുക്കു വീടുകളുടെ നിര്‍മ്മാണം പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല.
ചൂടു താരതമ്യേന ഒരു ഡിഗ്രി കുറവായിരിക്കും. അലൂമിനിയത്തിന്‍റെ ആവരണമുള്ളതു കൊണ്ട് താപ ചാലകത കുറവായിരിക്കും. സാധാരണ വീടുണ്ടാക്കുന്ന ചെലവ് മാത്രമേ ഈ രീതിയിലുള്ള വീടുകള്‍ക്ക് ആവുന്നുള്ളു. ചതുരശ്ര അടിക്ക് 550 രൂപ. ഗുണനിലവാരം കൂടുതലാണ് താനും.
ജനങ്ങള്‍ ഇത്തരം വീട് നിര്‍മ്മാണത്തില്‍ സംശയാലുക്കളാണ്. ഇഷ്ടികയുടേയും കോണ്‍ക്രീറ്റിന്‍റേയും ഉരുക്കിന്‍റേയും അനുപാതം ഒറ്റസംഖ്യയില്‍ ഒതുങ്ങുന്നതാണ്. ഉരുക്കു വീടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായി ദക്ഷിണേന്ത്യയില്‍ സ്ഥാപിച്ച സംരംഭങ്ങളാണ് ടാറ്റാ ബ്ളൂ സ്കോപ്പ്.
ജംഷഡ്പുരിലും ഡല്‍ഹിയിലും ചൈനയിലും ഉടന്‍ തന്നെ വ്യവസായ ശാലകള്‍ സ്ഥാപിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനെട്ട് വില്‍പന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ ടാറ്റാ ഓട്ടോ കോം, ഫ്ളക്സ്ട്രോണിക്സ്, ഐ.ടി.സി തുടങ്ങിയ കമ്പനികള്‍ ഉരുക്ക് വീടുണ്ടാക്കുന്ന കരാര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഒറീസയില്‍ ഡുബുരിയില്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്‍റെ ഓഫീസ് ഇത്തരത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണ്. ഇന്ത്യയിലും ഇത് പ്രചാരത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.