ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » ഭൂമിയെ അറിയാന്‍
വാസ്തു
Feedback Print Bookmark and Share
 
WD
രണ്ടാമത്തെ കുഴിയില്‍ വെള്ളം നിറയ്ക്കണം. വെള്ളം വറ്റാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്താ‍ല്‍ ആ സ്ഥലം വീട് വയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ്. കുഴിയുടെ അടിത്തട്ടില്‍ വെള്ളം വറ്റിയ ശേഷം വെടിച്ചുകീറലുകള്‍ കാണാന്‍ കഴിയുന്നുണ്ടോ? ഉണ്ട് എങ്കില്‍ വീടുപണിക്കായി കുറച്ചധികം പണം ചെലവിടേണ്ടി വരും എന്നും വാസ്തു ശാസ്ത്രം പറയുന്നു.

ഇനി മണ്ണിന്‍റെ നിറമാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി, 12 അടി താഴ്ചയില്‍ ഒരു കുഴി എടുക്കുക. നാലടി കഴിയുമ്പോഴേക്കും ചുവന്ന മണ്ണാണെങ്കില്‍ പുരോഗതിയുടെ ലക്ഷണമാണ്. ചുവപ്പിനു പകരം മഞ്ഞ നിറത്തിലുള്ള മണ്ണ് ആണെങ്കിലും ശുഭം തന്നെ. നിറവ്യത്യാസമില്ലെങ്കില്‍ വീട് വയ്ക്കാന്‍ അത്ര നല്ല ഭൂമിയല്ല എന്ന് വേണം കരുതാന്‍.

വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒരടി താഴ്ചയില്‍ കുഴിച്ചു നോക്കിയാലും മണ്ണിന്‍റെ ഗുണമറിയാമെന്നാണ് ശാസ്ത്രം. ഇത്തരത്തില്‍ കുഴിക്കിമ്പോള്‍ എണ്ണയുടെയോ നെയ്യുടെയോ ഗന്ധം അനുഭപ്പെട്ടാല്‍ അത് വളരെ നല്ലതാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

പാറക്കഷണങ്ങള്‍ നിറഞ്ഞ ഭൂമിയാണ് വീടുവയ്ക്കാന്‍ തെരഞ്ഞെടുക്കുന്നത് എങ്കില്‍ ധനാഗമനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. മഞ്ഞ നിറത്തിലുള്ള മണ്ണുള്ള ഭൂമിയില്‍ വീടു വയ്ക്കുന്നത് വ്യാപാരികള്‍ക്ക് അഭിവൃദ്ധി നല്‍കുമെന്നും വാസ്തു ശാസ്ത്രം പറയുന്നു.