ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തുവും ചിഹ്നങ്ങളും
വാസ്തു
Feedback Print Bookmark and Share
 
PRO
വാസ്തുശാസ്ത്രം നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള ഒരു താമസസ്ഥലമല്ല നിങ്ങളുടേതെങ്കില്‍ ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും. ആനയുടെ പ്രതിമയും കുതിര ലാടവും പോലെയുള്ള ചിഹ്നങ്ങള്‍ക്ക് വാസ്തുവിലും പ്രാധാന്യമുണ്ട്.

ആന എന്ന പറയുമ്പോള്‍ തന്നെ കറുത്ത വലിയ ഉടലും അഴകൊത്ത തുമ്പിയും കൊമ്പും ആഡ്യതയോടെയുള്ള ആ നടത്തവും എല്ലാം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. ശക്തിയുടെ പര്യായമായിട്ടാണ് നാം ആനയെ കാണുന്നത്.

ദേവരാ‍ജന്‍ ഇന്ദ്രന്‍റെ വാഹനമായ ഐരാവതത്തിന്‍റെ മഹിമകളിലൂടെയും നമുക്ക് ഗജേന്ദ്രന്‍റെ ശക്തിയെ കുറിച്ച് മനസ്സില്‍ പതിഞ്ഞ അറിവുകളുണ്ട്. ആനകളുടെ രൂപത്തിന് വാസ്തു ശാസ്ത്രത്തിലും പ്രാധാന്യമുണ്ട്. ആനയുടെ പ്രതിമ വീട്ടില്‍ വയ്ക്കുന്നത് വിപരീത ഊര്‍ജ്ജത്തിന്‍റെ അളവിനെ കുറയ്ക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആനയെ കുറിച്ചുള്ള ധാരണകള്‍ ഉപബോധ മനസ്സില്‍ ഉറച്ചിരിക്കുന്നതിനാല്‍ ആനയുടെ പ്രതിമ വീട്ടില്‍ വയ്ക്കുന്നതിലൂടെ താമസക്കാരുടെ വ്യക്തിപരമായ ഊര്‍ജ്ജ നിലയെ ഉയര്‍ത്താനും അതു വഴി തടസ്സങ്ങളെ അതിജീവിക്കാനും ധൈര്യം, ശക്തി എന്നീ ഗുണങ്ങള്‍ പ്രതിഫലിപ്പിക്കാനും കഴിയും. എല്ലാത്തരം ആന പ്രതിമകളും ഫലവത്താകില്ല എന്നുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.