ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാസ്തുവിന്‍റെ ശാസ്ത്രം
വാസ്തു
Feedback Print Bookmark and Share
 
WD
ശരിയായ രീതിയില്‍ പണികഴിപ്പിച്ച ഒരു വീട് നിങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, വീട് ശാസ്ത്ര വിധിപ്രകാരമല്ലെങ്കില്‍ നിങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷം ലഭിക്കണമെന്നില്ല.

അഥര്‍വ വേദത്തില്‍ നിന്നാണ് നിര്‍മ്മാണ സംഹിതയായ വാസ്തു ശാസ്ത്രം ഉണ്ടായത്. പ്രാപഞ്ചിക ഊര്‍ജ്ജത്തെ മനുഷ്യന്‍റെ വാസ സ്ഥലവുമായി ബന്ധിപ്പിക്കുകയാണ് വാസ്തുശാസ്ത്രം ചെയ്യുന്നത്. ഭൌതിക നേട്ടങ്ങള്‍ക്ക് മാത്രമല്ല മനോശാന്തിക്കും സമാധാനത്തിനുമായും ആധുനിക ലോകം വാസ്തു ശാസ്ത്രത്തെ അംഗീകരിക്കുന്നു.

പ്രപഞ്ചത്തിലെ ഊര്‍ജ്ജ സ്രോതസ്സായ സൂര്യന് പ്രാമുഖ്യം നല്‍കിയുള്ളതാണ് വാസ്തു നിര്‍മ്മാണ രീതികളും. സൂര്യന്‍റെ ഊര്‍ജ്ജം പരമാവധി ഉപയോഗിക്കത്തക്കരീതിയില്‍ കിഴക്കു നിന്ന് പടിഞ്ഞാട്ടുള്ള ദിശയും പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യ ശരീരത്തില്‍ പഞ്ചഭൂതങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നതിനാലാണ് ദിശയ്ക്ക് പ്രാധാന്യം.

ഒരു വീട്ടില്‍ താമസിക്കുന്നവരുടെ മനോവ്യാപാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പഞ്ച ഭൂതങ്ങളുമായി പ്രാപഞ്ചിക ഊര്‍ജ്ജം സമരസപ്പെടുന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു.

ഭൂമി ഒരു കാന്തമായി ആണ് വര്‍ത്തിക്കുന്നത്. അതേപോലെ മനുഷ്യ ശരീരവും ഒരു കാന്തമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ തിരിച്ചറിയുന്നു- മനുഷ്യ ശരീരത്തിന്‍റെ ശിരോഭാഗത്തിന് ഭൂമിയുടെ വടക്ക് ഭാഗത്തിനു സമാനമായും കാലുകള്‍ക്ക് ഭൂമിയുടെ തെക്ക് ഭാഗത്തിന് സമാനമായും കാന്തിക പ്രഭാവമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇക്കാര്യത്തിന് നിര്‍മ്മിതിയുമായും താമസക്കാരുടെ ആരോഗ്യവുമായും ബന്ധമുണ്ടെന്ന് വളരെ പണ്ടുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ കാര്യത്തിലെന്നപോലെ മനുഷ്യ ശരീരത്തിന്‍റെ ഭൂരിഭാഗവും ജല സാന്നിധ്യമുള്ളതാണ്. സമുദ്രത്തില്‍ വേലിയേറ്റമുണ്ടാവുന്നത് ചന്ദ്രന്‍റെ ആകര്‍ഷണത്താലാണല്ലോ. അതേപോലെ മനുഷ്യ ശരീരത്തിലും നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും സ്വാധീനം ചെലുത്താനാവുമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ നിരീക്ഷിക്കുന്നു.

ഇത്തരത്തില്‍ ശാസ്ത്രീയമാ‍യ ചിന്താധാരയുടെ പിന്‍‌ബലത്തില്‍ പണിയുന്ന വീടുകള്‍ക്ക് വ്യക്തികളുടെ ആരോഗ്യത്തിലും മാനസികാവസ്ഥയിലും സ്വാധീനം ചെലുത്താന്‍ കഴിയും. വീടിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

പ്രധാനമായത്

വീട് വയ്ക്കാനായി അനുയോജ്യമായ സ്ഥലം തന്നെ തെരഞ്ഞെടുക്കുക.

സ്ഥലത്തിന്‍റെ ആകൃതിയിലും ശ്രദ്ധിക്കണം.

വീടിന്‍റെ ദിശ നിങ്ങളില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെ കുറിച്ച് അറിയണം.

വാതിലുകളും ജനാലകളും ഊര്‍ജ്ജപ്രവാഹത്തിന് ഒരിക്കലും എതിരാവരുത്.