ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » ചെടികളും മരങ്ങളും എവിടെ വേണം?
വാസ്തു
Feedback Print Bookmark and Share
 
FILEFILE
വീട് പുതിയതായി വച്ചതാണ്. എന്നാല്‍ താമസത്തിന് പൊതുവെ ഒരു സുഖക്കുറവ്. എന്തു ചെയ്യണം? ഇത് വാസ്തു വിദ്യാജ്ഞാനികള്‍ക്ക് മുന്നിലെത്തുന്ന അനേകം ചോദ്യങ്ങളില്‍ ഒന്നാണ്. വീട് വാസ്തു ശാസ്ത്രപരമായി പണികഴിപ്പിച്ചാല്‍ മാത്രം അതിലെ ജീവിതം സുഖകരമാവില്ല. വീടിന് ചുറ്റുമുള്ള ചെടികളുടെയും മരങ്ങളുടെയും സ്ഥാനത്തിനും പ്രാധാന്യമുണ്ട് എന്നായിരിക്കും ഇതിന് ലഭിക്കുന്ന മറുപടി.

വീടിന്‍റെ കിഴക്ക് വശത്തും വടക്ക് വശത്തും തുളസി വച്ച് പിടിപ്പിക്കുന്നത് വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നു. റോസ ഒഴികെ മുള്ള് ഉള്ള ചെടികള്‍ വീടിന് അടുത്ത് വച്ചു പിടിപ്പിക്കുന്നത് അഭികാമ്യമല്ല.

ഉയരമുള്ള വൃക്ഷങ്ങള്‍ ഒരിക്കലും വീടിന് മുന്നില്‍ ഉണ്ടാവരുത്. വീട്ടിലേക്ക് വരേണ്ട നല്ല ഊര്‍ജ്ജത്തെ ഉയരമുള്ള വൃക്ഷങ്ങള്‍ തടയുകയും വലിച്ചെടുക്കുകയും ചെയ്യും. വീടിന് കിഴക്ക്, വടക്ക് ദിശകളില്‍ ചെറു വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നതാണ് ഉത്തമം. തെക്ക്, പടിഞ്ഞാറ് ദിശകളില്‍ വലിയ വൃക്ഷങ്ങള്‍ ആവാം.

കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ ഉയരമുള്ള വൃക്ഷം അഭികാമ്യമല്ല എന്ന് തന്നെയാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഒരിക്കലും പ്രധാന വാതിലിന് നേര്‍ക്ക് വൃക്ഷം വച്ചുപിടിപ്പിക്കരുത് എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.

വീടിന്‍റെ ഒരു വശത്ത് മാത്രം വൃക്ഷങ്ങള്‍ ഉള്ളത് സന്തുലിതാവസ്ഥ തെറ്റിക്കും. അതിനാല്‍ രണ്ട് വശങ്ങളിലും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രദ്ധിക്കണം.

ഉത്തമസ്ഥാനത്ത് അല്ലാത്ത ഒരു വൃക്ഷം മുറിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാഘം, ഭദ്രപാദം എന്നീ മാസങ്ങളാണ് മരം മുറിച്ച് നീക്കുന്നതിന് നല്ലത്. മുറിക്കും മുമ്പ് വൃക്ഷ പൂജ നടത്തുകയും അടുത്ത മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ പകരം വൃക്ഷം വച്ച് പിടിപ്പിക്കുകയും വേണം.