ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രത്യേക പ്രവചനം » കൊല്ലവര്‍ഷം 1184 ലെ ഫലം : കര്‍ക്കിടകം
പ്രത്യേക പ്രവചനം
Feedback Print Bookmark and Share
 

കര്‍ക്കിടക കൂറുകാരുടെ ഗ്രഹനില അനുസരിച്ച് വ്യാഴനും സര്‍പ്പനും ആറിലും ശനി രണ്ടിലും നില്‍ക്കുന്നു. ഇക്കൂറുകാര്‍ക്ക് വൃശ്ചികം അവസാനം വരെ അത്ര മെച്ചമാവില്ല. ഇപ്പോള്‍ ഈ കൂറുകാര്‍ക്ക് ഏഴര ശനിയുടെ അവസാനഘട്ടമാണ്. ഇടവിട്ടിടവിട്ടുള്ള പരാജയങ്ങള്‍ക്ക് കൂടുതല്‍ സാധ്യത കാണുന്നു.

വിദേശയാത്രയിലെ തടസ്സംമാറും. പ്രൊമോഷന്‍, ഉദ്യോഗത്തില്‍ അംഗീകാരം, അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി, മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം, വാഹനം, ഗൃഹം ലഭ്യത എന്നിവ ഫലം. സഹോദരങ്ങളുമായി കലഹിക്കും. വാഹനവുമായി ബന്‌ധപ്പെട്ട്‌ നഷ്‌ടം വരാനും സാധ്യത കാണുന്നു.

ഏതിലും ജാ‍ഗ്രത പാലിക്കുക ഉത്തമം. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. തൊഴിലില്‍ ഉന്നതിയും പ്രമുഖരുടെ അനുമോദനവും കിട്ടും. അദ്ധ്യാപകര്‍ക്ക്‌ അകാരണമായ അപമാനം ഉണ്ടായെക്കും. ചികിത്സകളുമായി ബന്ധപ്പെട്ട്‌ പല ചെലവുകളും ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.

ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനൊപ്പം സര്‍വ്വ മംഗളങ്ങള്‍ക്കും ഐശ്വര്യദേവതയായ ഭഗവതിയെ തൃപ്തിപ്പെടുത്തുന്നത് ഉത്തമം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കൊല്ലവര്‍ഷം 1184 ലെ ഫലം : കര്‍ക്കിടകം