9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ്
കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്. ധാരാളം പണം വന്നുചേരും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഭവിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സന്താനങ്ങള്‍ സ്‌നേഹത്തോടെ കഴിയും. സഹോദര സഹായം ഉണ്ടാകും. അയല്‍ക്കാരുമായി രമ്യമായും കരുതലോടെയും ഇടപെടുക.
അയല്‍ക്കാരുടെയിടയില്‍ മതിപ്പ് ലഭിക്കും. പുതിയ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങും. സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെടും. കരുതലോടെയുള്ള തീര്‍പ്പുകള്‍ ഉണ്ടാവും. യാത്ര ഉണ്ടാവും. രാഷ്ട്രീയക്കാരുടെ സഹയാം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. രമ്യതയോടെയുമ് വിട്ടുവീഴ്ച ചെയ്‌തും പെരുമാറുക.
കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചകള്‍ ഉണ്ടാകും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും.