ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ്
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

മാസത്തിന്‍റെ രണ്ടാം പകുതി‍ പൊതുവേ അത്ര നന്നല്ല. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം.

അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌.

പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോ‍ലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌.