ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് ഓഗസ്റ്റ്
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 

ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകുംപണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും.

പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌.

പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ള പണം ഏതുതരത്തിലെങ്കിലും വസൂലാക്കും. ജോ‍ലിസ്ഥലത്ത്‌ മേലധികാരികളെ അനുനയിപ്പിച്ചു പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌.