ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » സംഖ്യാ ജ്യോതിഷം » 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ എങ്ങനെ ?
സംഖ്യാ ജ്യോതിഷം
Feedback Print Bookmark and Share
 
3, 12, 21, 30 തീയതികളില്‍ ജനിച്ച നിങ്ങള്‍ക്ക്‌ ഈ മാസം പൊതുവേ സാധാരണ നില കാണപ്പെടും.

വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ അതിജീ‍വിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. പൊതുവേ പ്രശ്‌നങ്ങളെ തരണം ചെയ്യുന്ന വാരമാണിത്‌. ബന്ധുസമാഗമം, ഇഷ്ടഭോജ്യം എന്നിവ ഫലം.

യാത്രയില്‍ ജാ‍ഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്‌തിയിലെത്തും. അവിചാരിതമായ അലച്ചിലിന്‌ സാദ്ധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക്‌ സാധ്യത.

സഹോദര സമാഗമം ഉണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അവിചാരിതമായ ധനലഭ്യത. കരാറുകളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കുക. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ ഉത്തമം. ഏത്‌ പ്രവൃത്തിയും നന്നായി ആലോചിച്ച്‌ മാത്രം ചെയ്യുക.


ഭാഗ്യ തീയതികള്‍ : 1, 5, 7, 11, 20, 24, 28
ഭാഗ്യ നമ്പരുകള്‍ : 6, 8
ഭാഗ്യ നിറങ്ങള്‍ : വെള്ള, പച്ച
ഭാഗ്യ ദിനങ്ങള്‍ : വെള്ളി, ബുധന്‍