ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » ഫെംഗ്ഷൂയിയില്‍ അറിഞ്ഞിരിക്കേണ്ടത് (Know thin in Fengshui)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
PRO
നിങ്ങള്‍ ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി പിന്തുടരുന്ന ആളാണെങ്കില്‍ ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്രദമായിരിക്കും. നിങ്ങള്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് ഫെംഗ്ഷൂയി വിദഗ്ധര്‍ നല്‍കുന്ന പരിഹാരങ്ങളാണിവ.

കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തൊരുമയില്ല എന്ന് തോന്നുന്നുണ്ടോ? അങ്ങനെയെങ്കില്‍ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരു അക്വേറിയം സ്ഥാപിക്കാം. ഇതുവഴി ഉണ്ടാവുന്ന ഊര്‍ജ്ജ വ്യതിയാനങ്ങള്‍ നിങ്ങളുടെ കുടുംബാന്തരീക്ഷത്തിന് അയവ് വരുത്തും. അതേപോലെ, ഇതേ ദിശയില്‍ കടും നിറത്തിലുള്ള ഇലകള്‍ ഉള്ള ചെടികളും സ്ഥാപിക്കുന്നതും കുടുംബ ബന്ധങ്ങളെ സുദൃഢമാക്കും.

തൊഴിലാണ് നിങ്ങളെ അലട്ടുന്ന പ്രശ്നമെങ്കിലും വിഷമിക്കേണ്ട എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. വീടിന്റെ വടക്ക് ദിശയില്‍ അടപ്പില്ലാത്ത അക്വേറിയത്തില്‍ ഒരു സ്വര്‍ണ മത്സ്യത്തെ വളര്‍ത്തുന്നത് ജോലിസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും.

സന്താ‍നങ്ങളുടെ ഉന്നതിക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശകളില്‍ വിന്‍ഡ് ചൈമുകള്‍ തൂക്കിയാല്‍ മതി. പടിഞ്ഞാറ് വിന്‍ഡ് ചൈം തൂക്കുന്നത് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള പുരോഗതിക്കും വടക്ക് പടിഞ്ഞാറ് ഇവ തൂക്കുന്നത് തൊഴില്‍ പരമായ ഉന്നതിക്കും സഹായകമാവും.

വ്യക്തിപരമായ പ്രശസ്തിയും ഉന്നതിയും വേണമെന്നുണ്ടെങ്കില്‍ തെക്ക് ഭാഗത്ത് ഒരു പ്രകാശ സ്രോതസ് ഉണ്ടായിരിക്കണം.

വിവാഹ സംബന്ധമായ പ്രശ്നങ്ങളാണ് നിങ്ങളെ അലട്ടുന്നത് എങ്കില്‍ വൈവാഹിക മേഖലയായ തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് പ്രാധാന്യം നല്‍കണം. ഇവിടെ ഒരു ക്രിസ്റ്റലോ ചുവന്ന റാന്തലുകളോ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. ഈ ദിക്കില്‍ ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതും അനുകൂല ഊര്‍ജ്ജപ്രവാഹം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഫെംഗ്ഷൂയി, ടിപ്സ്, അക്വേറിയം, വിവാഹം, കുടുംബം, പ്രശസ്തി, ജ്യോതിഷം